തിരുവനന്തപുരം: കരിമണല്‍ ഖനനം ആലപ്പാട് പഞ്ചായത്ത് പ്രദേശത്തെ എങ്ങനെ ബാധിക്കുെ ന്നന്ന് പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയെ ൻറ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥതല, ജനപ്രതിനിധിതല ചർച്ചയിൽ ഉയർന്ന നിർദേശമ നുസരിച്ചാണ് സമിതിയെ നിയോഗിക്കുന്നത്.
വ്യവസായമന്ത്രി ഇ.പി. ജയരാജൻ വ്യാഴാഴ് ച സമരസമിതിയുമായി നടത്തുന്ന ചർച്ചയിൽ സമിതിയെ നിയോഗിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഇതോടെ, ആലപ്പാട് നടക്കുന്ന ഖനനവിരുദ്ധ സമരത്തിന് പരിസമാപ്തിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഇടക്കാല റിപ്പോര്‍ട്ട് വരുംവരെ സീവാഷിങ് നിര്‍ത്തിവെക്കാനും നിർദേശമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയെൻറ സാനിധ്യത്തില്‍ ബുധനാഴ്ച രണ്ടുപ്രാവശ്യമായാണ് ചർച്ച നടന്നത്. ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ഖനനത്തിെൻറ തല്‍സ്ഥിതി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തുടർന്നാണ് ഖനനമേഖലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ചനടത്തിയത്. ഈ രണ്ട് യോഗങ്ങളുടെയും അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച സമരക്കാരുമായി ചര്‍ച്ച നടത്താന്‍ വ്യവസായമന്ത്രി ഇ.പി. ജയരാജനെ ചുമതലപ്പെടുത്തിയത്.
ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥ തല ചര്‍ച്ചയില്‍ പങ്കെടുത്തു. കലക്ടർ കൺവീനറായി ജനപ്രതിനിധികൾ ഉള്‍പ്പെടുന്ന നിരീക്ഷണ സമിതി രൂപവത്കരിക്കാനും ധാരണയായിട്ടുണ്ട്. കരസംരക്ഷണത്തിനും നടപടികൾ ഉണ്ടാകും. െഎ.ആർ.ഇയും പ്രദേശവാസികളുമായി നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
തീരം ഇടിയാനുള്ള പ്രധാനകാരണം സീവാഷിങ് ആണെന്ന് സമരക്കാര്‍ ആരോപിച്ചിരുന്നു. ഖനനം ശാസ്ത്രീയമായി നടത്തണമെന്ന് സ്ഥലം എം.എൽ.എ ആർ. രാമചന്ദ്രൻ വ്യക്തമാക്കി. അതേസമയം, ഖനനം നിര്ത്തിെവച്ചുവേണം ചര്‍ച്ച എന്ന സമരസമിതിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും യോഗം വിലയിരുത്തി.
മന്ത്രിമാരായ ഇ.പി. ജയരാജൻ, ജെ. േമഴ്സിക്കുട്ടി, എൻ. വിജയന്‍പിള്ള എം.എൽ.എ, ആലപ്പാട്, പന്മന പഞ്ചായത്ത് പ്രസിഡൻറുമാര്‍, കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡൻറ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്നിവരും ചര്‍ച്ചക്കെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.