ആലപ്പുഴ: 'ലോകമേ തറവാട്' ആലപ്പുഴ ബിനാലെക്ക് ഞായറാഴ്ച തിരിതെളിയും. കോവിഡ് മാനദണ്ഡം പാലിച്ച് വൈകീട്ട് ആറിന് ന്യൂ മോഡൽ സൊസൈറ്റി കെട്ടിടത്തിന്റെ മുറ്റത്ത് കലാകാരന്മാർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.
കോവിഡ് പശ്ചാത്തലത്തിൽ ഉദ്ഘാടന കലാപരിപാടികൾ ഉപേക്ഷിച്ചു. ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം. പൊതുജനങ്ങൾക്ക് തിങ്കളാഴ്ച മുതലാണ് പ്രവേശനം.
ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ പിന്തുണയോടെ കൊച്ചി ബിനാലെ ഫൗണ്ടേഷനും അലപ്പുഴ പൈതൃകപദ്ധതിയും ചേർന്നാണ് ബിനാലെ സംഘടിപ്പിക്കുന്നത്. കേരള സ്റ്റേറ്റ് കയർ കോർപറേഷൻ, ന്യൂ മോഡൽ സൊസൈറ്റി ബിൽഡിങ്, പോർട്ട് മ്യൂസിയം, ഈസ്റ്റേൺ പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ്, വില്യം ഗുഡേക്കർ ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ പൈതൃകവേദികളിലായി നടക്കുന്ന പരിപാടി ഒന്നരമാസം നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.