ആലപ്പുഴയിലെ പ്രതിഷേധ പ്രകടനം; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സി.പി.എം പുറത്താക്കി

ആലപ്പുഴ: ന​ഗ​ര​സ​ഭ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി‍യവർക്കെതിരെ ആലപ്പുഴയിൽ സി.പി.എം നടപടി. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി. പി.പി. മനോജ്, സുകേഷ്, പി. പ്രദീപ് എന്നിവരെയാണ് പുറത്താക്കിയത്. അംഗങ്ങളായ 14 പേരോട് അടിയന്തര വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

വിഭാഗീയതയെ തുടർന്നാണ്​ സി.പി.എം പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. യു.ഡി.എഫിൽ നിന്നും ഇത്തവണ ആലപ്പുഴ മുനിസിപ്പാലിറ്റി എൽ.ഡി.എഫ് തിരിച്ച് പിടിക്കുകയായിരുന്നു. ഇ​ര​വു​കാ​ട്​ വാ​ർ​ഡി​ൽ​നി​ന്നും ര​ണ്ടാം​ത​വ​ണ വി​ജ​യി​ച്ച സൗ​മ്യ​ രാ​ജിനെ​(ഇ​ന്ദു​ടീ​ച്ച​ർ)യാണ് നഗരസഭാ ചെയർപേഴ്സണായി പാർട്ടി തെരഞ്ഞെടുത്തത്. എന്നാൽ, നെ​ഹ്​​റു​ട്രോ​ഫി വാ​ർ​ഡി​ൽ​നി​ന്ന്​ വി​ജ​യി​ച്ച പാ​ർ​ട്ടി​യി​ലെ സീ​നി​യ​ർ നേ​താ​വ്​ കെ.​കെ. ജ​യ​മ്മ​ക്ക്​ അ​ധ്യ​ക്ഷ​പ​ദ​വി നൽകണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ അടക്കമുള്ള നൂറുകണക്കിന്​ പ്രവർത്തകർ കൊടികളുമായി തെരുവിലിറങ്ങിയത്. ഏ​രി​യ​ ക​മ്മി​റ്റി​യി​ൽ ഇ​രു​വ​ർ​ക്കും ര​ണ്ട​ര​വ​ർ​ഷം വീ​തം​വെ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ന​ട​ത്തി​യെ​ങ്കി​ലും ധാ​ര​ണ​യായിരുന്നില്ല.

ജില്ലാ സെക്രട്ടേറിയറ്റംഗം പി.പി. ചിത്തരഞ്ജൻ അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ്​ പരസ്യമായ പ്രതിഷേധപ്രകടനം. ലക്ഷങ്ങൾ കോഴ വാങ്ങി പ്രസ്​ഥാനത്തെ വഞ്ചിച്ചതായാണ്​ മുദ്രാവാക്യം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്​ഥാനത്ത്​ പാർട്ടി വിജയിച്ച ഏകസീറ്റായ ആലപ്പുഴയിൽ ജില്ല സെക്രട്ടേറിയറ്റ് അംഗത്തിനടക്കമെതിരെ പ്രവർത്തകർ തെരുവിലിറങ്ങിയത്​ പാർട്ടിയെ മൊത്തത്തിൽ അങ്കലാപ്പിലാക്കിയിരിക്കുകയാണ്​. 

Tags:    
News Summary - alappuzha cpm action against three branch secretaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.