ആലപ്പുഴ നഗരത്തിന് സമീപമുള്ള വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കാണാതായ രാഹുലിന്റെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
2005 മേയ് 18നാണ് ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികളുടെ മകനായ രാഹുല്‍ എന്ന മൂന്നാം ക്ലാസ്സുകാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. വീടിനു സമീപത്ത പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഹുല്‍. ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് മുത്തച്ഛന്‍ ശിവരാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ലാണ് എറണാകുളം സി.ജെ.എം കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സി.ബി.ഐക്കും കേസിൽ തുമ്പുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
രാഹുലിന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന അയല്‍വാസിയായ ഒരു കുട്ടി രാഹുലിനെ ഒരാള്‍ കൂട്ടിക്കൊണ്ടുപോവുന്നത് കണ്ടു എന്ന് മൊഴി നല്‍കിയിരുന്നുവെങ്കിലും പിന്നീട് മൊഴി മാറ്റി. കേസില്‍ സംശയയിക്കപ്പെട്ട രാഹുലിന്റെ അയല്‍വാസി റോജോയെ നാര്‍ക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു.
രാഹുലിനെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് സിബിഐ ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ മുത്തച്ഛൻ ശിവരാമ പണിക്കരും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.