നേമം: കുളവാഴകൾ നിറഞ്ഞ വെള്ളായണിക്കായലിന് പ്രതീക്ഷ നൽകുന്ന ചുവടുവെപ്പുമായി ആലപ്പുഴ എസ്.ഡി കോളജിലെ ജലവിഭവ ഗവേഷണകേന്ദ്രം വിദ്യാർഥികൾ. കുളവാഴയില്‍ നിന്ന് വ്യത്യസ്തമായ മൂല്യവർധിത ഉല്പന്നങ്ങള് നിര്‍മിച്ചാണ് ആലപ്പുഴ എസ്.ഡി കോളജിലെ ജലവിഭവ ഗവേഷണകേന്ദ്രം വിദ്യാര്‍ഥികള്‍ പുതിയ ചുവടുവെപ്പ് നടത്തിയത്. കോളജിലെ ജലവിഭവ ഗവേഷണകേന്ദ്രം മുഖ്യഗവേഷകന്‍ ഡോ. ജി. നാഗേന്ദ്രപ്രഭുവിന്റെ നേതൃത്വത്തിൽ അഞ്ച് വിദ്യാർഥികൾ തിങ്കളാഴ്ച ഈ ഉൽപന്നങ്ങളുമായി ഗവർണറെ കാണും.
ഉണങ്ങിയ കുളവാഴ തണ്ടുകള്‍ ഉപയോഗിച്ച് പ്രത്യേക രീതിയില്‍ തയാറാക്കി നിര്‍മിച്ച പ്രകൃതിദത്ത ഉല്പന്ന ശ്രേണിയുടെ പ്രകാശനവും ഗവര്‍ണര്‍ നിര്‍വഹിക്കും. 25 വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെ വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ വിവിധ ഉല്പന്നങ്ങള് നിര്‍മിച്ചത്. സ്റ്റാര്‍ട്ടപ് സി.ഇ.ഒയും ഗവേഷക വിദ്യാര്‍ഥിയുമായ അനൂപ് കുമാറാണ് പുതിയ ഉല്പന്നങ്ങള് തയാറാക്കാന്‍ നേതൃത്വം വഹിച്ചത്. ജലാശയങ്ങളിലെ പ്രശ്നവാഹകരായ കുളവാഴ ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷത്തെ നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ക്ഷണക്കത്ത്, വിശിഷ്ടാതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍, നോട്ട് പാഡ്, പേനകള്‍ എന്നിവ ഇവർ തയാറാക്കി ശ്രദ്ധ നേടിയിരുന്നു. കുളവാഴയില്‍ നിന്ന് ഏകദേശം 30ൽപരം ഉല്പന്നങ്ങളാണ് ജലവിഭവകേന്ദ്രം വികസിപ്പിച്ചത്. തിരുവനന്തപുരം വെള്ളായണിക്കായല്‍ കുളവാഴകള്‍ക്ക് കുപ്രസിദ്ധമാണ്. ഇവയെ പൂര്‍ണമായി നശിപ്പിക്കുന്നതിനുള്ള വഴികള്‍ അധികൃതര്‍ ആലോചിക്കുമ്പോഴാണ് പുതിയ സാധ്യത ഗവേഷകരിലൂടെ തെളിഞ്ഞത്. ഇക്കാര്യം ഗവർണറെ ധരിപ്പിക്കലും തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.