കുട്ടനാട്: ചമ്പക്കുളത്ത് ഗവ. ആശുപത്രിക്ക് മുന്നിൽ ആംബുലൻസ് പൊട്ടിത്തെറിച്ചു. അപകടെത്തതുടർന്ന് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ചമ്പക്കുളം കൊണ്ടാക്കൽ വട്ടപ്പുള്ളിത്തറ മോഹനൻ നായരാണ് (65) മരിച്ചത്. ഉഗ്രസ്ഫോടനത്തിൽ സമീപത്തെ കടയും കാറും മൂന്ന് ബൈക്കുകളും കത്തിയമർന്നു. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സിന് ഗുരുതര പരിക്കേറ്റു.
ബുധനാഴ്ച വൈകീട്ട് ചമ്പക്കുളം ഗവ. ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ മോഹനൻ നായരുമായി 108 ആംബുലൻസ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു. രോഗിക്ക് ഓക്സിജൻ നൽകുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ആംബുലൻസിലുണ്ടായിരുന്ന മെയിൽ നഴ്സ് രോഗിയുമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
ഓടി മാറിയതിനാൽ ഡ്രൈവർക്കും രക്ഷപ്പെടാനായി. ഹൃദയാഘാതം മൂലമാണ് മോഹനൻ നായർ മരിച്ചത്. നഴ്സിന് കൈക്കും കാലിനും പൊള്ളലേറ്റു. അപകടത്തിൽ ആംബുലൻസ് പൂർണമായി കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.