അടൂർ: പിതാവ് നൽകിയ മദ്യം കഴിച്ച ലഹരിയിൽ വീട്ടുകാരുമായി വഴക്കുകൂടി സമീപത്തെ കനാലിൽ ചാടിയ പതിനഞ്ചുകാരനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കാഴ്ചക്കാരനായ മറ്റൊരു മദ്യപൻ പൊലീസിെൻറ സാന്നിധ്യത്തിൽ പതിനഞ്ചുകാരനെയും പിതാവിനെയും മർദിച്ചു. മാതാവിെൻറയും സ്ത്രീകളുടെയും അലമുറ അവഗണിച്ച് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം നടപടിയെടുക്കാതെ സ്ഥലംവിട്ടു.
ഞായറാഴ്ച വൈകീട്ട് അഞ്ചിനു ചേന്നമ്പള്ളി- പെരിങ്ങനാട് പാതക്കു സമീപം കെ.ഐ.പി കനാലിലാണ് കുട്ടി ചാടിയത്. കുത്തൊഴുക്കിൽപെട്ട് ഒഴുകി വശത്തെ വാഴപ്പിണ്ടി തടയണയിൽ പിടിച്ചുകിടന്ന കുട്ടിയെ അടൂരിൽനിന്ന് അഗ്നിശമനസേന എത്തി രക്ഷിക്കുകയായിരുന്നു. കരയിൽ കയറിയ കുട്ടി നാട്ടുകാരെയും കണ്ടുനിന്നവരെയും തെറിയഭിഷേകം നടത്തിയപ്പോൾ കണ്ടുനിന്ന മധ്യവയസ്കൻ മദ്യലഹരിയിൽ കുട്ടിയെ മർദിക്കുകയായിരുന്നു. അടൂർ എസ്.ഐ മനോജിെൻറ നേതൃത്വത്തിൽ പൊലീസ് എത്തിയപ്പോൾ ഇയാൾ കൗമാരക്കാരനെ അവരുടെ മുന്നിലിട്ടും മർദിക്കുകയും വലിച്ചിഴച്ച് എസ്.ഐയുടെ മുന്നിലെത്തിക്കുകയും ചെയ്തു. വഴിയിൽ നിന്ന പിതാവിനെയും ഇയാൾ മർദിച്ചു. നടപടിയില്ലാതെ എസ്.ഐയും സംഘവും വന്നവഴിയേ തിരിച്ചുപോയതിനെ തുടർന്ന് ഇയാൾ വീണ്ടും കുട്ടിയെ ക്രൂരമായി തല്ലി. ദേഹമാസകലം പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻപോലും ആരും തയാറായില്ല.
സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ കാഴ്ചക്കാരായി നിൽക്കുമ്പോഴായിരുന്നു മർദനം. നാട്ടുകാരിൽ ചിലർ ഇയാളെ പിന്തിരിപ്പിച്ചു വിടുകയായിരുന്നു. കെ.ഐ.പി കനാൽ പുറമ്പോക്കിലെ കുടിലിൽ താമസിക്കുന്നയാളുടെ രണ്ടുമക്കളിൽ മൂത്തവനാണ് കനാലിൽ ചാടിയത്. രണ്ട് ആൺമക്കൾക്കും പിതാവ് മദ്യം കൊടുക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.