തിരുവനന്തപുരം: വരുമാനവര്‍ധന ലക്ഷ്യമിട്ട് സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ വിദേശമദ്യവില കൂട്ടാന്‍ ബിവറേജസ് കോര്‍പറേഷന്‍െറ തീരുമാനം. ഒക്ടോബര്‍ മുതല്‍ മദ്യകമ്പനികള്‍ക്ക് വിലയില്‍ വര്‍ധന വരുത്താന്‍ ബിവറേജസ് കോര്‍പറേഷന്‍ അനുമതിനല്‍കി. ബ്രാന്‍റുകളുടെ വ്യത്യാസമനുസരിച്ച് ഫുള്‍ ബോട്ടിലിന് 10 മുതല്‍ 20 രൂപയുടെ വരെ വര്‍ധനയുണ്ടാവും.
ബിവറേജസ് കോര്‍പറേഷന്‍ മദ്യത്തിന്‍െറ അടിസ്ഥാനവിലക്കൊപ്പം ചുമത്തുന്ന മാര്‍ജിന്‍ 20 ശതമാനത്തില്‍ നിന്ന് 24 ആക്കാനും കഴിഞ്ഞദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്‍െറ ഒൗട്ട്ലെറ്റുകളിലും വിലവര്‍ധന ബാധകമാവും. വേതനം, ലേബലിങ് ചാര്‍ജ്, വെയര്‍ഹൗസ് വാടക, കടത്തുകൂലി തുടങ്ങിയ ഇനങ്ങളിലെ വര്‍ധനമൂലം കോര്‍പറേഷന് ഉണ്ടാവുന്ന അധികസാമ്പത്തികബാധ്യത പരിഹരിക്കാനാണ് വിലവര്‍ധനയെന്ന് എം.ഡി എച്ച്. വെങ്കിടേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.