കോഴിക്കോട്: മുസ്ലിംകൾ നിർബന്ധിച്ചു മതംമാറ്റുന്നവരാണെന്ന ആരോപണങ്ങൾ ശരിയല്ലെന്നും ഇസ്ലാം മതത്തെ ശരിയായി മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമങ്ങൾ വേണമെന്നും മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്. സി.എൻ. അഹ്മദ് മൗലവി എം.എസ്.എസ് എൻഡോവ്മെൻറ് പി.കെ. ഫൈസൽ ഫൈസിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംകളുടെ സഹായ പ്രവർത്തനങ്ങൾ മതംമാറ്റാൻ ലക്ഷ്യംവെച്ചാണെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഇസ്ലാമിെൻറ കറകളഞ്ഞ മതനിരപേക്ഷത ശരിയായി മനസ്സിലാക്കാത്തതാണ് പ്രശ്നം. അതിന് ലോകത്തും നമ്മുടെ നാട്ടിലും നിരവധി ഉദാഹരണങ്ങളുണ്ട്. പ്രവാചകൻ മുഹമ്മദിെൻറ ജീവിതചരിത്രം തന്നെ മതനിരപേക്ഷതക്ക് വലിയ തെളിവാണ്. ഖുർആനിനെയും മതത്തെയും ശരിയായി വ്യാഖ്യാനിക്കുന്നതിൽ സി.എൻ. അഹ്മദ് മൗലവിയെേപാലുള്ളവർ വലിയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.