തിരുവനന്തപുരം: സംഘ്പരിവാർ അനുകൂലികളെ 'ചാണക സംഘി' എന്ന് വിളിക്കുന്നതിനോട് പ്രതികരിച്ച് ബി.ജെ.പി അനുഭാവി കൂടിയായ നടൻ കൃഷ്ണകുമാർ. ചാണകസംഘി വിളി നിത്യം കേൾക്കുന്നതാണ്. തനിക്ക് ആ വിളി കേൾക്കുമ്പോൾ സന്തോഷമാണ്. ഞാനും ചാണകമാണ്, നിങ്ങളും ചാണകമാണ്, നമ്മൾ എല്ലാം ചാണകമാണ് -സദ്ഗുരുവിന്‍റെ പുസ്തകം ഉദ്ധരിച്ച് കൃഷ്ണകുമാർ പറഞ്ഞു.
സദ്ഗുരുവിന്‍റെ പുസ്തകത്തില്‍ എഴുതിയതില്‍ നിന്നൊരു അംശം എടുത്താണ് ഞാനിപ്പോള്‍ സംസാരിക്കുന്നത്. എന്ത് നാം ഭക്ഷിച്ചാലും അത് നമ്മളായി മാറും. കൃഷിയിടങ്ങളിലെ ഏറ്റവും വലിയ വളം ചാണകമാണ്. ഇതാണ് അരിയായും ഭക്ഷ്യവസ്തുക്കളുമായും മാറുന്നത്. ചാണകത്തിന്‍റെ രൂപമാറ്റമാണ് എല്ലാ ഭക്ഷണവും. അങ്ങനെ വരുമ്പോൾ ഞാനും ചാണകം, നിങ്ങളും ചാണകം, എല്ലാവരും ചാണകം -കൃഷ്ണകുമാർ പറഞ്ഞു.
ഇന്ന് സംഘി ചാണകം മാത്രമല്ല, കൊങ്ങി ചാണകമുണ്ട്, കമ്മി ചാണകമുണ്ട്, സുഡാപ്പി ചാണകമുണ്ട്. ഏത് ചാണകം വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ചാണകമേ ഉലകം.
ചെറുപ്പത്തിൽ ശാഖയിൽ പോയിരുന്നു. പിന്നീട് എ.ബി.വി.പിയിലായി. തെരഞ്ഞെടുപ്പ് കാലത്തൊക്കെ വലിയ ആവേശമായിരുന്നു. ബി.ജെ.പിക്ക് വലിയ വളർച്ചയാണുണ്ടാകുന്നത്. ഇവിടെ താമര വിരിയുക തന്നെ ചെയ്യുമെന്നും കൃഷ്ണകുമാർ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.