തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നാളെ മുതല്‍ പക്ഷികളെ കൊന്നുതുടങ്ങും. ചിറയിന്‍കീഴ് അഴൂരില്‍ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദേശം. പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലാണ് ആദ്യ പ്രതിരോധ നടപടി.
അഴൂര്‍ പഞ്ചായത്തിലെ പെരുങ്ങുഴി ജങ്ഷനിലുള്ള ഫാമിൽ ഇരുന്നൂറോളം താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നീടാണ് ഇത് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.
മറ്റ് മേഖലകളിലേക്ക് വ്യാപിക്കാതിരിക്കാൻ അഴൂര്‍ പഞ്ചായത്തിന്റെ ഒമ്പത് കി.മീ ചുറ്റളവിലുള്ള മേഖലയില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. താറാവുകള്‍ കൂട്ടത്തോടെ ചത്ത ഫാം സ്ഥിതിചെയ്യുന്ന 15-ാം വാര്‍ഡിലും 17, 16, 14 , 12, 18 വാര്‍ഡുകളിലുമുള്ള കോഴി, താറാവ് ഉള്‍പ്പെടെ വളര്‍ത്തു പക്ഷികളെ മുഴുവന്‍ കൊന്നൊടുക്കാനാണ് തീരുമാനം.
ഇതോടൊപ്പം മുട്ട, ഇറച്ചി, കാഷ്ഠം എന്നിവ തീയിട്ട് നശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്‍പ്പെട്ട കഴക്കൂട്ടം മേഖലയിലെ വാര്‍ഡ് ഒന്ന്, ആറ്റിന്‍ കുഴി പ്രദേശം തുടങ്ങിയ മേഖലകളില്‍ കോഴി, താറാവ് എന്നിവയുടെ വില്‍പനയും ഇറച്ചി വില്‍പനയും നിരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.