മുളങ്കുന്നത്തുകാവ് (തൃശൂർ): കോവിഡ് ചികിത്സക്ക് ഏറ്റവും ആവശ്യമായ ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ലഭ്യമാക്കാൻ ആരോഗ്യ സർവകലാശാല പ്രഖ്യാപിച്ച അവസാന വർഷ പരീക്ഷകള്‍ മേയിൽ തന്നെ നടത്തും. മറ്റ് പരീക്ഷകൾ ജൂണിലും നടത്തും. തിയറി ക്ലാസുകള്‍ ഓൺലൈനായി തുടരും.
ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള 20 സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ എല്ലാ സൗകര്യങ്ങളും കോവിഡ് ചികിത്സക്ക് ഉപയോഗിക്കാനും ഗവേണിങ് കൗൺസില്‍ യോഗം തീരുമാനിച്ചു.
അതിനനുസരിച്ചുള്ള കർമപരിപാടികള്‍ തയാറാക്കാൻ സ്വകാര്യ മെഡിക്കല്‍ കോളജ് പ്രിൻസിപ്പൽമാരുടെയും മാനേജ്മെൻറ് പ്രതിനിധികളുടെയും അടിയന്തര യോഗം വ്യാഴാഴ്ച ചേരാന്‍ തീരുമാനിച്ചു. എല്ലാ സർക്കാര്‍ മെഡിക്കല്‍ കോളജുകളും കോവിഡ് ചികിത്സക്കായി ഇപ്പോള്‍ തന്നെ ഉപയോഗിക്കുകയാണെന്നും യോഗം വിലയിരുത്തി.
വൈസ് ചാൻസലര്‍ ഡോ. മോഹനന് കുന്നുമ്മലിെൻറ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉൾെപ്പടെയുള്ള അംഗങ്ങള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.