എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചെന്ന ആരോപണത്തിന് പിന്നാലെ അലൻ ഷുഹൈബ് ​പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ: പാലയാട് കാമ്പസിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചെന്ന ആരോപണവുമായി അലൻ ഷുഹൈബ്. തന്നെയും കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ബദറുവിനെയും മുർഷിദിനെയും അഞ്ചാം വർഷ വിദ്യാർഥി നിഷാദ് ഊരാതൊടിയെയും അകാരണമായി മർദിച്ചെന്നാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി തടവിൽ കഴിഞ്ഞ അലൻ ഷുഹൈബിന്റെ ആരോപണം.

എന്നാൽ, ഒന്നാം വർഷ വിദ്യാർഥിയായ അഥിനെ അലൻ ഷുഹൈബ് റാഗ് ചെയ്തെന്നും എസ്.എഫ്.ഐ ഇത് ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്നും യൂനിറ്റ് സെക്രട്ടറി വിശദീകരിച്ചു. പരിക്കേറ്റ അഥിൻ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്.എഫ്.ഐയുടെ പരാതിയിൽ ധർമ്മടം പൊലീസ് അലൻ ഷുഹൈബിനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്നാണ് പൊലീസ് വിശദീകരണം.

ബുധനാഴ്ച രാവിലെ മുതൽ പാലയാട് കാമ്പസിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. വിദ്യാർഥികൾ രണ്ട് വിഭാഗങ്ങളായി ചേരിതിരിഞ്ഞാണ് സംഘർഷം. കഴിഞ്ഞ വർഷം നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട വിഷയമാണ് ഇതിന് കാരണമെന്നും പറയപ്പെടുന്നു. 

Tags:    
News Summary - Allan Shuhaib in police custody after allegations of beating SFI workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.