തിരുവനന്തപുരം: മന്ത്രിയുടെ ഭര്‍ത്താവ് സി.പി.എം പ്രവര്‍ത്തകയായ ദലിത് യുവതിയെ മര്‍ദിെച്ചന്ന ആരോപണത്തെ ചൊല്ലി സഭയിൽ ബഹളം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇൗ വിഷയം സബ്മിഷനായി ഉന്നയിച്ചത്. പൊലീസിന് ഇത്തരത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിനല്‍കി. പി.ടി. തോമസ് അടക്കം ഏതാനും അംഗങ്ങൾ ഇതിനെതിരെ രംഗത്തുവന്നതോടെ ഭരണപക്ഷവും കൂട്ടായി പ്രതിരോധിക്കുകയായിരുന്നു.
മട്ടന്നൂർ ഏരിയ കമ്മിറ്റി അംഗം ദലിത് യുവതിയെ മർദിെച്ചന്നാണ് പരാതിയെന്നും സി.പി.എം ജില്ല സെക്രട്ടറിക്കും സംസ്ഥാന കമ്മിറ്റിക്കും പരാതി നല്‍കിയെങ്കിലും നടപടി ഇല്ലാത്തതിനാൽ കേന്ദ്ര കമ്മിറ്റിക്ക് പരാതി നൽകുകയായിരുെന്നന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് ദലിത് പീഡനം വർധിച്ചുവരികയാണ്. ഇക്കാര്യത്തില്‍ കേെസടുക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.
ദലിത് പീഡനം ആരോപിക്കുന്ന വാര്‍ത്ത വന്നത് ശരിയെല്ലന്നും ഇടതുമുന്നണിക്ക് മട്ടന്നൂരിലുണ്ടായ വിജയത്തെ കുറച്ചുകാട്ടാനാണിതെന്നും അതില്‍ കേെസടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്ത വസ്തുതവിരുദ്ധമാണ്. പൊലീസിന് അത്തരമൊരു പരാതി ലഭിച്ചിട്ടില്ല. ജില്ല സെക്രട്ടറിക്കും സംസ്ഥാന കമ്മിറ്റിക്കും പരാതിനല്‍കിയിട്ട് പിന്നെ കേന്ദ്ര കമ്മിറ്റിക്കും പരാതികൊടുെത്തന്നാണ് വാര്‍ത്ത. സി.പി.എം കേന്ദ്രകമ്മിറ്റിക്ക് ലഭിക്കുന്ന പരാതികള്‍ ഇവര്ക്കാേണാ നേരെ കൈമാറുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ യു.ഡി.എഫിലെ ഏതാനും അംഗങ്ങള്‍ ബഹളംെവച്ചു. ഭരണപക്ഷവും അതിനെ നേരിട്ടു. ക്രമപ്രശ്‌നവുമായി എഴുന്നേറ്റ പി.ടി. തോമസ് ഇക്കാര്യത്തില്‍ പാര്‍ട്ടിക്കോടതിക്ക് തീരുമാനം എടുക്കാനാവിെല്ലന്നും പട്ടികജാതി നിയമപ്രകാരം പരാതിയില്ലെങ്കിലും കേെസടുക്കാമെന്നും ചൂണ്ടിക്കാട്ടി. ഇതോടെ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ബഹളമായി. സബ്മിഷൻ ഉന്നയിച്ച പ്രതിപക്ഷനേതാവ് മിണ്ടാതെയിരിക്കുന്നു, പിന്നെ നിങ്ങള്‍ക്കെന്താണ് പ്രശ്‌നമെന്ന് ഇതിനിടെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ചോദിച്ചു. പിന്നാലേ ഇരുപക്ഷവും ശാന്തരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.