തിരുവനന്തപുരം: പറവൂരിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയിെല്ലന്ന വി.ഡി സതീശൻ എം.എൽ.എയുെട ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ഇവിെടയുള്ളവർ മതിയാകാത്തതിനാൽ തമിഴ്നാടിൽ നിന്നും കർണാടകയിൽ നിന്നും വൈദ്യ സംഘത്തെ എത്തിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെയും ഡോക്ടർമാരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.
മരുന്നും മറ്റും ലഭിക്കുന്നില്ലെന്ന വി.ഡി സതീശെൻറ പ്രതികരണം കണ്ടിരുന്നു. അദ്ദേഹം വിളിക്കുന്നതിന് മുമ്പ് അങ്ങോട്ട് വിളിച്ചിരുന്നെങ്കിലും ഫോൺ എടുത്തില്ല. ഇന്ന് രാവിലെ വിളിക്കുേമ്പാൾ ചെങ്ങന്നൂരിലേക്കുള്ള യാത്രക്കിടെ മറ്റൊരാളോട് ഫോണിൽ സംസാരിക്കുകയായിരുന്നു എന്നതിനാലാണ് ഫോൺ എടുക്കാതിരുന്നത്. തിരിച്ചു വിളിച്ചപ്പോൾ എം.എൽ.എ വളരെ ദേഷ്യത്തോടെയാണ് സംസാരിച്ചതെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ തന്നെ പറവൂരിലേക്ക് വൈദ്യസംഘത്തെ എത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വെള്ളം മൂലം സാധിച്ചില്ല. ഇപ്പോൾ വെള്ളം കുറച്ച് ഇറങ്ങിയതിനാൽ പത്ത് മെഡിക്കൽ സംഘത്തെ അവിടെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.