തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സയിൽ അനാസ്ഥയെന്ന് ആരോപിച്ച് മുൻ മാധ്യമപ്രവർത്തകൻ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കേരള കൗമുദിയിൽ നിന്ന് വിരമിച്ച ഹരിഹരൻ ആണ് കോവിഡ് ചികിത്സയുടെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊലപാതകമാണ് നടക്കുന്നതെന്ന് ആരോപിച്ച് വിഡിയോ പോസ്റ്റ് ചെയ്തത്.
കോവിഡ് ചികിത്സക്കായാണ് ഹരിഹരൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്നത്. കൃത്യമായ മാർഗനിർദേശവും പരിചരണവും നൽകാതെ അധികൃതർ തന്നെ പീഡിപ്പിച്ചുവെന്ന് അദ്ദേഹം വിഡിയോയിൽ പറയുന്നു. അവിടെയുള്ള രോഗിയെ പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാൻ അനുവദിക്കാതെ പീഡിപ്പിച്ചു. ആവശ്യമില്ലാതെ ആ രോഗിയെ വെന്‍റിലേറ്ററിലേക്ക് മാറ്റി.
എന്നാൽ അവിടെയുണ്ടായിരുന്നവർക്ക് വെന്‍റിലേറ്റർ ഉപയോഗിക്കാൻ പോലും അറിയുമായിരുന്നില്ല. ആ രോഗിയെ അധികൃതർ ഇത്തരത്തിൽ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഹരിഹരൻ വിഡിയോയിലൂടെ ആരോപിക്കുന്നു. മറ്റൊരു രോഗിയും ഇതേ രീതിയിൽ മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്നും ഹരിഹരൻ ആരോപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.