നെടുമ്പാശ്ശേരിയിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകളുമായി അലയൻസ് എയർ

കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകളുമായി അലയൻസ് എയർ. ഈ മാസം അവസാനത്തോടെയാണ് സർവീസുകൾ തുടങ്ങുക. ഇതിനായി അലയൻസ് എയറിന്റെ എ.ടി.ആർ വിമാനത്തിന് രാത്രി പാർക്കിങ്ങിനുള്ള സൗകര്യം സിയാൽ ഒരുക്കിഈ മേഖലയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള സിയാലിന്റെ ശ്രമങ്ങൾക്ക്‌ ഇത് കരുത്ത് പകരും.

നെടുമ്പാശ്ശേരിയി നിന്ന് കണ്ണൂരിലേക്കും, മൈസൂരിലേക്കും, തിരുച്ചിയിലേയ്ക്കും മൈസൂർ വഴി തിരുപ്പതിയിലേക്കുമാണ് പുതുതായി സർവീസുകൾ തുടങ്ങുന്നത്.നിലവിൽ അലയൻസ് എയർ നെടുമ്പാശ്ശേരിയിൽ നിന്ന് അഗത്തി, ബാംഗ്ലൂർ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്.പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ പ്രാദേശിക കണക്റ്റിവിറ്റി വികസനത്തിനൊപ്പം യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളും നല്കാൻ സാധിക്കും.

പ്രാദേശിക വിമാന കണക്ടിവിറ്റി വർധിപ്പിക്കുക എന്ന സംസ്ഥാന സർക്കാരിന്റെ ആശയം എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. ' കൂടുതൽപുതിയ റൂട്ടുകളിലേയ്ക്ക് സർവീസുകൾ ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.. യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് സിയാലിന്റെ പ്രതീക്ഷ. വൈകാതെ ചില ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലേയ്ക്കും പുതിയ സർവീസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും നിലവിൽ ഇൻഡിഗോ എയർലൈൻ പ്രാദേശിക സർവീസുകൾ നടത്തുന്നുണ്ട്. അതിനുപുറമെയാണ് അലയൻസ് എയർ സർവീസ് തുടങ്ങുന്നത്.

2023-ൽ ഒരു കോടിയിലേറെ യാത്രക്കാർ ഉപയോഗിച്ച വിമാനത്താവളം എന്ന നിലയിൽ സിയാൽ റെക്കോഡ് സൃഷ്ടിച്ചിരുന്നു. ഈ നേട്ടം കൈവരിച്ച കേരളത്തിലെ ഒരേയൊരു വിമാനത്താവളവും ദക്ഷിണേന്ത്യയിലെ നാലാമത്തെ വിമാനത്താവളവുമാണ് സിയാൽ. നിലവിലുള്ള ശീതകാല സമയക്രമം അനുസരിച്ച് ആഴ്ചയിൽ 1360 ആഭ്യന്തര, രാജ്യാന്തര മേഖലകളിലെ 40 ലേറെ നഗരങ്ങളിലേയ്ക്ക് സർവീസുകൾ സിയാൽ നടത്തുന്നുണ്ട്. ഭാവിയിലെ ട്രാഫിക് വളർച്ച മുന്നിൽ കണ്ട്, രാജ്യാന്തര ടെർമിനൽ വികസനം ഉൾപ്പെടെ ഏഴ് മെഗ്ര പദ്ധതികൾ സിയാൽ അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു.

Tags:    
News Summary - Alliance Air with more domestic services from Nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.