അലോഷ്യസ് സേവ്യര്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്; കെ.എം അഭിജിത്ത് എൻ.എസ്.യു ജനറല്‍ സെക്രട്ടറി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള സ്റ്റു​ഡ​ന്റ്​​സ്​ യൂ​നി​യ​ൻ (കെ.​എ​സ്.​യു) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി അ​ലോ​ഷ്യ​സ്​ സേ​വ്യ​റി​നെ​യും വൈ​സ്​ പ്ര​സി​ഡ​ന്‍റു​മാ​രാ​യി മു​ഹ​മ്മ​ദ്​ ഷ​മ്മാ​സ്, ആ​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രെ​യും കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ നി​യ​മി​ച്ചു.

ഇ​തു​വ​രെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​എം. അ​ഭി​ജി​ത്തി​നെ എ​ൻ.​എ​സ്.​യു അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.

ഇ​ടു​ക്കി സ്വ​ദേ​ശിയായ അലോഷ്യസ്​ സേവ്യർ എം.​ജി സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ കൗ​ൺ​സി​ല​ർ (യു.​യു.​സി), എം.​ജി സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി, കെ.​എ​സ്.​യു എ​റ​ണാ​കു​ളം സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്​ പ​ദ​വി​ക​ൾ വ​ഹി​ച്ചിരുന്നു.

29കാര​നാ​യ അ​ലോ​ഷ്യ​സ്​ പ്രാ​യ​പ​രി​ധി നി​ബ​ന്ധ​ന​ക​ൾ മ​റി​ക​ട​ന്നാ​ണ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യ​ത്.

Tags:    
News Summary - Aloysius Xavier KSU State President; KM Abhijith NSU General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.