ആലുവ: ആരോപണ വിധേയനായ എസ്.ഐക്കെതിരെ നടപടിയെടുക്കാതെ ഇന്നലെ ആത്മഹത്യ ചെയ്ത എ.എസ്.ഐയുടെ മൃതദേഹം സംസ്കരിക്കാനനുവ ദിക്കില്ലെന്ന നിലപാടിൽ ഉറച്ച് നാട്ടുകാർ. തടിയിട്ട പറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന കുട്ടമശേരി സ്വദേശി പി.സി . ബാബുവാണ് ആത്മഹത്യ ചെയ്തത്.
ഈ ആവശ്യമുന്നയിച്ച് അന്ത്യോപചാരം അർപ്പിക്കാനെത്തിയ റൂറൽ എസ്.പിയെ നാട്ടുകാർ തടയാൻ ശ്രമിച്ചു.
ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉടൻ നടപടിയെടുക്കാമെന്ന ഉറപ്പിൽ എസ്.പി യെ വിട്ടയച്ചു. മരണത്തിന് കാരണക്കാരനായ എസ്.ഐയെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയെന്ന് എസ്.പി പറഞ്ഞു. എന്നാൽ, സസ്പെൻഷനിൽ കുറഞ്ഞ യാതൊരു ഒത്തുതീർപ്പിനും നാട്ടുകാർ തയാറായില്ല.
ഇതുമായി ബന്ധപ്പെട്ട് നാട്ടുകാർ ആലുവ കുട്ടമശേരിയിൽ റോഡ് ഉപരോധിച്ചു. തുടർന്ന് 2.30നുള്ളിൽ നടപടിയെടുക്കാമെന്ന് ഡി.ഐ.ജി എം.എൽ.എക്ക് ഉറപ്പ് നൽകി. ഇതോടെയാണ് നാട്ടുകാർ ശാന്തരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.