ആലപ്പുഴ: ഫോട്ടോഫിനിഷിങ്ങിൽ കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തി സി.പി.എമ്മിലെ എ.എം. ആരിഫ് ആലപ്പ ുഴയിൽ എൽ.ഡി.എഫിെൻറ മാനം കാത്തു. അരൂർ അസംബ്ലി മണ്ഡലത്തെ മൂന്നാം വട്ടം പ്രതിനിധാനംചെയ്യുന്ന ആരിഫ് വോട്ടെണ ്ണലിെൻറ ആദ്യഫല സൂചനയിൽ 64 വോട്ടുകൾക്ക് മുന്നിലായിരുന്നു. ഒമ്പത് മണിയോടെ ഷാനിമോളുടെ ലീഡ് ഒരിക്കൽ 1564 ആയി ഉയർന്നുവെങ്കിലും പിന്നീട് അങ്ങോട്ട് ആരിഫ് തന്നെ ലീഡ് നിലനിർത്തുകയായിരുന്നു. സ്വന്തം മണ്ഡലമായ അരൂർ അടക് കം അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഷാനിമോൾ ഉസ്മാന് പിന്നിൽ പോയ ആരിഫ് ചേർത്തല, കായംകുളം നിയമസഭ മണ്ഡലങ്ങളിലെ മികച്ച പ്രകടനത്തോടെ വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ട് മണ്ഡലങ്ങളിലും കൂടി 20,000ൽ അധികം വോട്ടുകളുടെ ഭൂരിപക ്ഷമാണ് ആരിഫിന് ലഭിച്ചത്.
ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ ഒരു ലക്ഷം വോട്ടുകൾ ഉണ്ടെങ്കിലും കഴിഞ്ഞ തവണ 43,051 വ ോട്ടുകൾ മാത്രം നേടിയ എൻ.ഡി.എക്ക് ഇത്തവണ ഒന്നേമുക്കാൽ ലക്ഷം വോട്ടുകൾ സമാഹരിക്കാനായി. തീരദേശ മണ്ഡലമായ ആലപ്പുഴ യിൽ ലത്തീൻ കത്തോലിക്ക വോട്ടുകൾ എൽ.ഡി.എഫിനെ തുണച്ചു. പ്രിയപ്പെട്ട എം.എൽ.എയെ നഷ്ടപ്പെടുമെന്ന വോട്ടർമാരുടെ ‘സ ്നേഹപ്പാര’യാണ് അരൂരിൽ വോട്ടു കുറയാനിടയാക്കിയതെന്നാണ് ആരിഫിെൻറ വിശദീകരണം. ജില്ലയിലെ യു.ഡി.എഫ് തെരഞ്ഞെ ടുപ്പ് സംവിധാനം പൂർണമായും കാര്യക്ഷമമാകാതെ പോയതാണ് സംസ്ഥാനത്തുടനീളം തരംഗം ആഞ്ഞുവീശിയിട്ടും ഷാനിമോൾക് ക് ചുണ്ടിനും കപ്പിനുമിടയിൽ സീറ്റ് നഷ്ടപ്പെടുത്തിയത്. ഇതോെടാപ്പം എൻ.ഡി.എ വോട്ട് വർധിച്ചതും കോൺഗ്രസിന ് വിനയായി.
അഭിമാന വിജയം -എ.എം. ആരിഫ്
ആലപ്പുഴ: സംസ്ഥാനത്ത് യു.ഡി.എഫും ദേശീയതലത്തിൽ എൻ.ഡി.എയും ത രംഗമായി മാറിയപ്പോൾ ആലപ്പുഴയിൽ എൽ.ഡി.എഫിനുവേണ്ടി വിജയം നേടാനായത് അഭിമാനാർഹമാണെന്ന് എ.എം. ആരിഫ്. അരൂരിൽ മാത് രം ഭൂരിപക്ഷം കുറഞ്ഞത് മണ്ഡലത്തിലെ വോട്ടർമാർക്ക് വികസനം നൽകിയ പ്രിയ എം.എൽ.എ നഷ്ടമാകുമോയെന്ന ചിന്തയാണ്. അ ത് വാസ്തവത്തിൽ ഒരു സ്നേഹപാരയായിരുന്നു. ഇത്തരമൊരു സന്ദേശം വോട്ടർമാർക്കിടയിൽ പ്രചരിപ്പിച്ചത് യു.ഡി.എഫാണ ്. മറിച്ച്, താെനാരു വിശദീകരണ നോട്ടീസ് നൽകിയെങ്കിലും യു.ഡി.എഫിെൻറ പ്രചാരണത്തിൽ വോട്ടർമാർ വീണുപോയിട്ട ുണ്ട്. തെരഞ്ഞെടുപ്പുവേളയിൽ ആലപ്പുഴയുടെ സമഗ്രവികസനം സംബന്ധിച്ച 40 കാര്യം ചൂണ്ടിക്കാട്ടി പ്രസിദ്ധീകരിച്ച രേഖ മുൻനിർത്തി മുൻഗണനാടിസ്ഥാനത്തിൽ വികസന പ്രവർത്തനങ്ങൾ നടപ്പിൽവരുത്തുകയായിരിക്കും പാർലമെൻറ് അംഗം എന്ന നിലയി ൽ ചെയ്യുക. ബൈപാസ് പൂർത്തീകരിക്കുക, പൈതൃക പദ്ധതി, റെയിൽവേ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു .
അരൂർ ഉപതെരഞ്ഞെടുപ്പിന് കാതോർക്കുന്നു: സ്ഥാനാർഥികളെ കണ്ടെത്താൻ മുന്നണികൾ
അരൂർ: ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽനിന്ന് സിറ്റിങ് എം.എൽ.എ എ.എം. ആരിഫ് തെരഞ്ഞെടുക്കപ്പെട്ടതോടെ അരൂർ നിയോജക മണ്ഡലം ഉപതെരഞ ്ഞെടുപ്പിനൊരുങ്ങുന്നു. 13 വർഷം തുടർച്ചയായി അരൂരിെൻറ നിയമസഭ അംഗമായിരുന്നു ആരിഫ്. അരൂരിൽ ഇരുമുന്നണികളും എൻ.ഡി.എയും സ്ഥാനാർഥിനിർണയത്തിനുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ലീഡ് നേടിയത് എൽ.ഡി.എഫിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. എങ്കിലും ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് ക്യാമ്പ്.
ആരിഫിന് പകരക്കാരനായി ആര് കടന്നുവരുമെന്നതിനെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. സി.പി.എം നേതാക്കളായ സി.ബി. ചന്ദ്രബാബു, ആർ. നാസർ, പി.പി. ചിത്തരഞ്ജൻ, മനു സി. പുളിക്കൽ തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. യു.ഡി.എഫിൽ മുമ്പ് ആരിഫിനോട് പരാജയപ്പെട്ട എ.എ. ഷുക്കൂർ, സി.ആർ. ജയപ്രകാശ് തുടങ്ങിയവരുടെ പേരുകളും പറയുന്നുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥിയായി ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും ഗായികയുമായ ദലീമ ജോജോയുടെയും പേരും പരിഗണിക്കപ്പെടുന്നവയിലുണ്ടെന്ന് അറിയുന്നു. അങ്ങനെയെങ്കിൽ മണ്ഡലത്തിൽ ലീഡ് നിലനിർത്തിയ ഷാനിമോൾ ഉസ്മാനെ യു.ഡി.എഫ് സ്ഥാനാർഥിയാക്കിയാലും അദ്ഭുതപ്പെടാനില്ല.അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, അരൂക്കുറ്റി, പാണാവള്ളി, പള്ളിപ്പുറം, പെരുമ്പളം, തൈക്കാട്ടുശേരി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് അരൂർ നിയോജക മണ്ഡലം.
വിജയിച്ചെങ്കിലും അരൂർ ആരിഫിനെ തഴഞ്ഞു
അരൂർ: എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് സ്വന്തം തട്ടകമായ അരൂർ മണ്ഡലം എ.എം. ആരിഫിനെ തഴഞ്ഞു. പ്രചാരണത്തിെൻറ ആദ്യഘട്ടങ്ങളിലൊന്നുംതന്നെ അദ്ദേഹം അരൂർ മണ്ഡലത്തിൽ എത്തിയില്ല. 2016ലെ തെരഞ്ഞെടുപ്പിൽ 38,519 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിച്ച സ്വന്തം മണ്ഡലത്തിൽ സമയം കളയേണ്ടതുണ്ടോയെന്ന ചിന്തയിലായിരുന്നു എം.എൽ.എ. എന്നാൽ, അരൂർ മണ്ഡലത്തിലെ വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ 700ഓളം വോട്ടുകൾക്ക് പിന്നിലാണെന്ന വാർത്ത ആരിഫിനെ ഞെട്ടിച്ചു.
കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ സി.പി.എമ്മിെൻറ സംസ്ഥാന നേതാവും അരൂർ സ്വദേശിയുമായ സി.ബി. ചന്ദ്രബാബുവിനെ 2014ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ നേരിടുമ്പോൾ അരൂർ മണ്ഡലത്തിൽ കെ.സി. വേണുഗോപാലിന് ഭൂരിപക്ഷം നേടാൻ കഴിഞ്ഞത് കേവലം 963 വോട്ടുകൾ മാത്രമാണ്. യു.ഡി.എഫിെൻറ വലിയ മുന്നേറ്റത്തെ തടഞ്ഞുനിർത്താൽ അരൂരിെൻറ ഇടതു കരുത്തിന് അന്ന് കഴിഞ്ഞു.
13 വർഷമായി മണ്ഡലത്തിലെ മൺതരികൾക്കുപോലും ചിരപരിചിതനായ ‘അരൂരിെൻറ ഐശ്വര്യം’ എന്ന് പ്രചരിപ്പിക്കപ്പെട്ട എം.എൽ.എ അരൂർ മണ്ഡലത്തിൽ പിറകിലായത് ഇടതുനേതാക്കളെയും അണികളെയും നിരാശരാക്കിയിട്ടുണ്ട്.
വികസനത്തിെൻറ പേരിലാണ് ആരിഫ് അഭിമാനത്തോടെ അരൂരിൽ നിറയുന്നത്. ടൂറിസം പദ്ധതിക്ക് വേറിട്ട കാഴ്ചപ്പാട്, നൂതന വിദ്യാഭ്യാസ പദ്ധതികൾ, റോഡുകൾ, പാലങ്ങൾ തുടങ്ങി അരൂരിെൻറ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കിക്കൊണ്ടുള്ള പ്രവർത്തനമായിരുന്നു.
പെരുമ്പളത്തിലേക്ക് വരാൻ പോകുന്ന പാലം, തൈക്കാട്ടുശേരിയിൽ പണികഴിപ്പിച്ച പാലം, നേരെകടവിലേക്ക് എത്തുന്ന പാലം, പള്ളിപ്പുറത്തെ വ്യവസായ ഗ്രോത്ത് സെൻറർ, ഫുഡ് പാർക്ക്, ഇൻഫോപാർക്ക് തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പിൽ ആരിഫ് ശക്തമായി പ്രചരിപ്പിച്ചു. എന്നിട്ടും അരൂർ ആരിഫിനെ പിന്നിലാക്കി.ഗൗരിയമ്മയെ ആദ്യമായി 2006ൽ നിയമസഭ തെരഞ്ഞെടുപ്പിൽ നേരിടുമ്പോൾ മുതൽ രണ്ടാമത് ആലപ്പുഴ ഡി.സി.സി പ്രസിഡൻറായിരുന്ന എ.എ. ഷുക്കൂറിനെ 2011ൽ തോൽപ്പിക്കുമ്പോഴും ഭൂരിപക്ഷം കൂടിക്കൊണ്ടിരുന്നു. ഒടുവിൽ യു.ഡി.എഫിലെ ജയപ്രകാശിനെ 2016ൽ തോൽപിച്ചത് 40,000 വോട്ടിനടുത്ത്.
കേരളത്തിൽ ആരിഫിെൻറ ഭൂരിപക്ഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ ഭൂരിപക്ഷത്തിെൻറ മികവിൽനിന്ന് കൂടിയാണ് പാർലമെൻറ് സ്ഥാനാർഥിത്വത്തിലേക്ക് ആരിഫ് കടന്നുകയറിയത്. അരൂരിലെ ജനകീയനായ എം.എൽ.എ ആരിഫ് ലോക്സഭ സ്ഥാനാർഥിയായി എത്തിയാൽ എതിരിടൽ എളുപ്പമാകില്ലെന്ന ഭയം യു.ഡി.എഫ് ക്യാമ്പുകളിൽ ആദ്യംമുതലേ അലയടിച്ചതും ആരിഫിന് സഹായകമായി. അവസാന റൗണ്ട് പ്രചാരണങ്ങളിൽ മാത്രം അരൂരിനെ ഉൾപ്പെടുത്തി മുഖംകാണിച്ച് തെക്കോട്ടുപോകുമ്പോഴും അരൂരിെൻറ മനസ്സ് ആരിഫ് അറിഞ്ഞില്ല.
തീരമേഖല അധികമുള്ള അരൂരിൽ ബി.ജെ.പി സ്ഥാനാർഥിയായി എത്തിയ ഡോ. കെ.എസ്. രാധാകൃഷണൻ അരൂർ മണ്ഡലത്തിൽനിന്ന് പിടിച്ചുമാറ്റിയ 25,000 വോട്ടുകളിൽ എൽ.ഡി.എഫ് വോട്ടുകൾ കടന്നുകൂടിയിട്ടുണ്ടോയെന്നും പഴയ ജനപിന്തുണ നഷ്ടപ്പെടാനുണ്ടായ രാഷ്ട്രീയകാരണങ്ങൾ എന്തെല്ലാമെന്നും വരുംദിവസങ്ങളിൽ പാർട്ടി തലനാരിഴകീറി പരിശോധിക്കും. എന്നാലും യു.ഡി.എഫ് കൊടുങ്കാറ്റിൽ സി.പി.എമ്മിെൻറ അന്തസ്സ് രക്തസാക്ഷികളുടെ മണ്ണിൽ ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞതിൽ ആരിഫിന് മാത്രം അഭിമാനിക്കാം.
നഗരത്തെ ചുവപ്പാക്കി ആരിഫിെൻറ ആഹ്ലാദപ്രകടനം
ആലപ്പുഴ: സൂര്യൻ അസ്തമിക്കുംനേരം ആകാശത്തിന് കടുംചുവപ്പ് നിറം. ഇതേസമയം, തിരുവമ്പാടി സി.പി.എം ഒാഫിസിലെ പി. കൃഷ്ണപിള്ള പ്രതിമക്ക് മുന്നിൽ അഭിവാദ്യങ്ങൾ മുഴങ്ങി. ചെണ്ടമേളത്തിെൻറയും ആർപ്പുവിളികളുടെയും മുന്നിൽ ആലപ്പുഴ നിയുക്ത എം.പിയുടെ തുറന്ന ജീപ്പ് മുന്നോട്ട് നീങ്ങി. പിറകിൽ ചെങ്കൊടികൾ പാറിപ്പറന്നു. കേരളത്തിലെ 19 സീറ്റും നഷ്ടപ്പെട്ടതിെൻറ നിരാശ തെല്ലും ഇെല്ലന്ന് തോന്നും എൽ.ഡി.എഫ് പ്രകടനാവേശം കണ്ടാൽ. വിപ്ലവ മണ്ണിെൻറ വീരപുത്രന് അഭിവാദ്യങ്ങൾ, ആലപ്പുഴയുടെ മധുരരാജക്ക് അഭിവാദ്യങ്ങൾ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ ഉടനീളം ഉയർന്നു. തിരുവമ്പാടിയിൽനിന്ന് ആരംഭിച്ച പ്രകടനം ചങ്ങനാശ്ശേരി ജങ്ഷൻ വഴി കൈതവനയിലും അവിടെനിന്ന് നഗരത്തിലേക്കും കടന്നു. സന്തോഷം നിറഞ്ഞ ചിരിയുമായി ആരിഫ് വോട്ടർമാരെ അഭിവാദ്യം ചെയ്തു. ജനങ്ങൾ നോട്ടുമാലയും മുല്ലപ്പൂമാലയും അണിയിച്ചു. ലഭിച്ച മാലകൾ നാട്ടുകാർക്കുതന്നെ സമ്മാനിച്ച് എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു. മുല്ലക്കൽ തെരുവിലെ കടകളിലും സ്ഥാപനങ്ങൾക്ക് മുന്നിലും വണ്ടി നിർത്തി അദ്ദേഹം കൃതജ്ഞത അറിയിച്ചു. കാറിലും നൂറുകണക്കിന് ബൈക്കുകളിലുമായി പ്രവർത്തകർ ആരിഫിനെ അനുഗമിച്ചു. സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, പി.പി. ചിത്തരഞ്ജൻ എന്നിവർ ആരിഫിനൊപ്പം ജീപ്പിൽ ഉണ്ടായിരുന്നു.
ചേര്‍ത്തല ഇടതുകോട്ട
ചേര്‍ത്തല: സംസ്ഥാനത്തെ 19 നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് തരംഗം വീശിയടിച്ചപ്പോഴും ചേര്‍ത്തല ഇടതുകോട്ടയായി നിലകൊണ്ടു. 16,894 വോട്ടിെൻറ മേൽക്കൈ നല്‍കി ആലപ്പുഴയിലെ ആരിഫിെൻറ വിജയത്തിൽ ചേർത്തല കരുത്തിെൻറ കന്മതിൽ തീർക്കുകയായിരുന്നു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആരിഫിന് 38,750 വോട്ടിെൻറ ഭൂരിപക്ഷം നല്‍കിയ അരൂർ മണ്ഡലത്തിൽ 648 വോട്ടുകള്‍ക്ക് പിന്നിലായപ്പോഴാണ് ചേര്‍ത്തല പാര്‍ട്ടിയുടെ നെടുംകോട്ടയായിനിന്ന് വൻ ഭൂരിപക്ഷം നൽകിയത്.
മണ്ഡലത്തിലെ കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല സൗത്ത്, കടക്കരപ്പള്ളി, പട്ടണക്കാട്ട്, വയലാർ തുടങ്ങിയ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും ആരിഫിന് മികച്ച മുന്നേറ്റം നടത്താനായി. ആരിഫ് നേരത്തേ പാർട്ടിയുടെ ഏരിയ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചത് ഏറെ തുണയായി മാറുകയാണുണ്ടായത്.ഇടതുപക്ഷത്തിന് 83,220 വോട്ടുകള്‍ നേടാനായപ്പോള്‍ 66,326 വോട്ടുകളാണ് ഷാനിമോള്‍ ഉസ്മാന് കിട്ടിയത്. എന്‍.ഡി.എയുടെ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ 22,655 വോട്ടുകള്‍ നേടി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രി പി. തിലോത്തമന്‍ 7150 വോട്ടുകള്‍ക്കായിരുന്നു കോണ്‍ഗ്രസിലെ എസ്. ശരത്തിനെ തോല്‍പിച്ചത്.
ആലപ്പുഴ അടിയുറച്ച് ആരിഫിനൊപ്പം; മാറ്റമില്ലാതെ മാവേലിക്കര
ആലപ്പുഴ: കേരളം മുഴുവൻ യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോഴും ആലപ്പുഴ ഇടതിനൊപ്പം അടിയുറച്ചുനിന്നു. എൽ.ഡി.എഫിന് ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച ഏക ആശ്വാസ സീറ്റാണ് ആലപ്പുഴയിലെ എ.എം. ആരിഫിെൻറ വിജയം. ഫോട്ടോഫിനിഷിൽ ഏറ്റവും അവസാനം ആരിഫ് വിജയിച്ചുകയറുകയായിരുന്നു. എന്നാൽ, മാവേലിക്കരയിൽ നേെര മറിച്ചായിരുന്നു കാര്യങ്ങൾ. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ തുടക്കത്തിൽ ലീഡ് ചെയ്തെങ്കിലും പെട്ടെന്ന് പിന്നിൽ പോയി. പിന്നീട് വോട്ട് എണ്ണിത്തീരുംവരെയും യു.ഡി.എഫിെൻറ െകാടിക്കുന്നിൽ സുരേഷുതന്നെയായിരുന്നു വ്യക്തമായ ലീഡ് നിലനിർത്തിയത്. ആലപ്പുഴയിലെ കായംകുളം, ചേർത്തല നിയമസഭ മണ്ഡലങ്ങൾ മാത്രമാണ് ആരിഫിനെ തുണച്ചത്.
ഹരിപ്പാട് ഒഴികെ മറ്റ് മണ്ഡലങ്ങളൊക്കെ സി.പി.എമ്മിെൻറ കരങ്ങളിലായിട്ടും അവയൊന്നും ഇടതിെൻറ തുണക്കെത്തിയില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് വൈകീട്ട് നാലുവരെയും എ.എം. ആരിഫിനുമായിരുന്നു മുൻതൂക്കം. പിന്നീട് ലീഡ് ഷാനിമോൾക്ക് അനുകൂലമായി മാറി. മാവേലിക്കരയിൽ കുട്ടനാട് ആദ്യം ചിറ്റയം ഗോപകുമാറിനെ തുണച്ചെങ്കിലും പിന്നീട് ഗതിമാറി. മണ്ഡലത്തിൽ ചങ്ങനാശ്ശേരി ഒഴികെ ബാക്കി ആറ് നിയോജക മണ്ഡലവും ഇടതുപക്ഷത്തോടൊപ്പമാണ്. അതിലെല്ലാം കൊടിക്കുന്നിൽ സുരേഷ് വളരെ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി. കഴിഞ്ഞ പ്രാവശ്യെത്തക്കാൾ ഭൂരിപക്ഷമുയർത്തിയാണ് കൊടിക്കുന്നിൽ സുരേഷ് ഹാട്രിക് വിജയം കരസ്ഥമാക്കിയത്.ആലപ്പുഴയിൽ ഏറെ തിളക്കമുള്ളതാണ് എ.എം. ആരിഫിെൻറ വിജയം. തുടർച്ചയായ രണ്ടുതവണ കോൺഗ്രസിലെ മുതിർന്ന നേതാവ് കെ.സി. വേണുഗോപാൽ എം.പി പ്രതിനിധാനം ചെയ്ത ആലപ്പുഴയെ അവസാന നിമിഷം മത്സരിക്കാനില്ലെന്നറിയിച്ച് കെ.സി കൈയൊഴിയുകയായിരുന്നു. മണ്ഡലത്തിലെ അടിയൊഴുക്കുകൾ മനസ്സിലാക്കി പിന്മാറുകയാണെന്ന് അന്നേ രാഷ്ട്രീയ എതിരാളികൾ പറഞ്ഞിരുന്നു.
അവസാനംവരെ ഉദ്വേഗം നിലനിർത്തിയാണ് ആലപ്പുഴയിൽ ആരിഫിെൻറ വിജയവാർത്ത. കേരളം മുഴുവൻ പരാജയം ഏറ്റുവാങ്ങിയതിനാൽ അതുെകാണ്ടുതന്നെ ഇടതുപ്രവർത്തകർ കാര്യമായ ആഘോഷങ്ങളൊന്നും സംഘടിപ്പിച്ചില്ല. കോൺഗ്രസ് ക്യാമ്പുകൾ മൂകമായിരുന്നു. മാവേലിക്കരയിൽ വ്യക്തമായ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടിയിരുന്നു. അത് തെറ്റിയില്ല. ശബരിമലയും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും യു.ഡി.എഫിന് ഗുണം ചെയ്തു. രണ്ട് മണ്ഡലത്തിലും എൻ.ഡി.എയും നില മെച്ചപ്പെടുത്തി. മാവേലിക്കരയിൽ ബി.ഡി.ജെ.എസും ആലപ്പുഴയിൽ ബി.ജെ.പിയുമാണ് എൻ.ഡി.എ മുന്നണിയിൽ മത്സരരംഗത്തുണ്ടായിരുന്നത്. മുൻവർഷങ്ങെളക്കാൾ എൻ.ഡി.എ മികച്ച വോട്ടുവിഹിതം ഇക്കുറി നേടിയിട്ടുണ്ട്.
ഇടതുപക്ഷം അടിസ്ഥാന വർഗത്തെ ഒപ്പം നിർത്തണം -വെള്ളാപ്പള്ളി
ചേർത്തല: അടിസ്ഥാന വർഗത്തെ ഒപ്പം നിർത്തിയില്ലെങ്കിൽ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമെന്ന യാഥാർഥ്യം ഇടതു നേതൃത്വം മനസ്സിലാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയത്തെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം. അധികാരം പങ്കിടുമ്പോൾ അടിസ്ഥാന വർഗത്തെ പരിഗണിക്കാൻ കഴിയണം. ആരിഫിെൻറ വിജയം ജില്ല കോൺഗ്രസ് നേതൃത്വത്തിെൻറ ഈഴവ വിരുദ്ധ നിലപാടുകളോടുള്ള ചുട്ട മറുപടിയാണ്. കോൺഗ്രസിലെ ഒരു വിഭാഗം തുടരുന്ന യോഗ വിരുദ്ധ നിലപാടിന് സമുദായാംഗങ്ങൾ നൽകിയ മറുപടിയാണിത് . ഈഴവരുടെയും പിന്നാക്കക്കാരുടെയും വോട്ട് ആരിഫിനാണ് ലഭിച്ചത്.
മോദിയെ ഭരണത്തിലേറ്റാതിരിക്കാൻ മതന്യൂനപക്ഷങ്ങൾ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തി. മോദി ഭരണം തുടർന്നാൽ രക്ഷയുണ്ടാകില്ലെന്ന് ന്യൂനപക്ഷങ്ങൾ പ്രചരിപ്പിച്ചു. ഈ പ്രചാരണം തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മുന്നേറ്റം ഉണ്ടാക്കി. ദേശീയതലത്തിൽ പാർട്ടിയേക്കാളും മോദി-അമിത് ഷാമാരുടെ വ്യക്തിപ്രഭാവമാണ് വിജയത്തിന് കാരണമായത്. തെരഞ്ഞെടുപ്പിന് മുന്നേ ആരിഫ് വിജയിക്കുമെന്നും ദേശീയതലത്തിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് പറഞ്ഞതും യാഥാർഥ്യമായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴ പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് ഫലം
(99.92 ശതമാനം വോട്ട് എണ്ണിയപ്പോൾ)
ഭൂരിപക്ഷം 9213
1. അഡ്വ. എ.എം. ആരിഫ് (എൽ.ഡി.എഫ് -സി.പി.എം) 4,43,003
2. അഡ്വ. ഷാനിമോൾ ഉസ്മാൻ (യു.ഡി.എഫ് -കോൺഗ്രസ്-ഐ) 4,33,790
3. ഡോ. കെ.എസ്. രാധാകൃഷ്ണൻ (എൻ.ഡി.എ ബി.ജെ.പി) 1,86,278
4. നോട്ട 6065
5. അഡ്വ. പ്രശാന്ത് ഭീം (ബി.എസ്.പി) 2411
6. ആർ. പാർത്ഥസാരഥി വർമ്മ (എസ്.യു.സി.ഐ-സി) 1125
7. വർക്കല രാജ് (പി.ഡി.പി) 1688
8. കെ.എസ്. ഷാൻ (എസ്.ഡി.പി.ഐ) 3593
9. എ. അഖിലേഷ് (അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ) 1777
10. താഹിർ (സ്വത.) 569
11. വയലാർ രാജീവൻ (സ്വത.) 645
12. സതീഷ് ഷേണായി (സ്വത.) 780
13. സന്തോഷ് തുറവൂർ (സ്വത.) 748
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.