ഗാന്ധിനഗർ: കാൽനട യാത്രക്കാരനായ 12കാരൻ ആംബുലൻസ് തട്ടി മരിച്ചു. പുതുപ്പള്ളി പരിയാരം തേവര ചിറയിൽ റെജിയുടെ മകൻ റോഷിൻ (12) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് വാകത്താനത്തിന് സമീപമായിരുന്നു അപകടം.
കൈതേപ്പാലം ഭാഗത്തുനിന്ന് ഞാലികഴിയിലേക്ക് പുതുപ്പള്ളി പാറേട്ട് ആശുപത്രിയിലെ ജീവനക്കാരുമായി വന്ന ആംബുലൻസ് എതിരെ വന്ന വാകത്താനം പ്രൈമറി ഹെൽത്ത് സെൻററിെൻറ മാരുതി ഓംനി ആംബുലൻസിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട മാരുതി വാൻ സമീപത്തെ കടയിലേക്ക് വന്ന കാൽനടക്കാരനായ റോഷിനേയും ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ റോഷിനെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും രാവിലെ11 മണിയോടെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.