കോട്ടയം: അയ്യപ്പ ഭക്തരുടെ വാഹനവും ​പൊലീസ്​ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ കൊണ്ടു​പോയ ആംബുലൻസ്​​ ഇടിച്ച്​ വഴിയാത്രക്കാരൻ മരിച്ചു. ആലനാട്​ സ്വദേശി ശേഖരനാണ്​ മരിച്ചത്​.

കർണാടകയിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനം പൊലീസ്​ ജീപ്പുമായി കൂട്ടിയിടിച്ച്​​ പരിക്കേറ്റ അഞ്ച്​ അയ്യപ്പ ഭക്തരെയും രണ്ട്​ പൊലീസുകാരെയും​ ആശുപത്രിയിലെത്തിക്കാനായി പോകുകയായിരുന്നു ആംബുലൻസ്​​.

പരിക്കേറ്റ ഭക്തരേയും പൊലീസുകാരേയും കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

Tags:    
News Summary - ambulance accident; pedestrian died -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.