കോഴിക്കോട്: കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹമാണെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. അമിത് ഷാ വന്ന് ന്യൂനപക്ഷങ്ങളെ കൂടെകൂട്ടുമെന്ന് പ്രഖ്യാപിച്ചതു കൊണ്ടൊന്നും കാര്യമില്ല. ഇവിടെ, മതേതര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന യു.ഡി.എഫും എൽ.ഡി.എഫും ശക്തമാണ്. ദേഷ്യം പിടിച്ച് സീറ്റ് കിട്ടണം എന്ന് പറഞ്ഞാല്‍ കിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബി.ജെ.പിക്ക് കേരളത്തിൽ സീറ്റ് കിട്ടണമെങ്കിൽ ജനങ്ങൾ വോട്ട് ചെയ്യണം. ചില മതമേലധ്യക്ഷന്മാരുമായി ബി.ജെ.പി ദേശീയ പ്രസിഡൻറ് നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് അവര്‍തന്നെ വ്യക്തമാക്കിയത് മുഖവിലക്കെടുക്കുകയാണ് കരണീയമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.