കന്യാസ്ത്രീകളെ കൈയ്യേറ്റം ചെയ്തവർക്കെതിരെ കർശന നടപടിയെന്ന് അമിത് ഷാ

തൃപ്പൂണിത്തുറ: യു.പിയിൽ ട്രെ​യി​ൻ യാ​ത്ര​ക്കിടെ മലയാളി അടക്കമുള്ള കന്യാസ്ത്രീകളെ അധിക്ഷേപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും അമിത് ഷാ വ്യക്തമാക്കി. എൻ.ഡി.എ സ്ഥാനാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 19നാ​ണ് ഡ​ൽ​ഹി നി​സാ​മു​ദ്ദീ​ൻ ​െറ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ഒ​ഡി​ഷ​യി​ലെ റൂ​ർ​ക്ക​ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കിടെയാണ്​ തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​െൻറ ഡ​ൽ​ഹി പ്രോ​വി​ൻ​സി​ലെ നാ​ല് സ​ന്യാ​സി​നി​മാ​ർ​ കൈയേറ്റത്തിനിരയായത്​. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ വെച്ചായിരുന്നു ദു​ര​നു​ഭ​വം. 

ഒ​രു മ​ല​യാ​ളി​യ​ട​ക്കം നാ​ലു​ ക​ന്യാ​സ്​​ത്രീ​ക​ളെ പി​ന്തു​ട​ർ​ന്ന്​ ബ​ജ്റം​ഗ്​​ദ​ളു​കാ​ർ അ​തി​ക്ര​മം കാ​ട്ടി​യ​ത്. ഇവരിൽനി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ക​ന്യാ​സ്​​ത്രീ​ക​ൾ​ക്ക്​ സ​ഭാ​വ​സ്​​ത്രം മാ​േ​റ​ണ്ടി വ​ന്നു. തീ​ർ​ഥ​യാ​ത്ര ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന ബ​ജ്‌​റം​ഗ്ദ​ളുകാർ അ​കാ​ര​ണ​മാ​യി അ​വ​ർ​ക്കു​ നേ​രെ പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. സ​ന്യാ​സാ​ർ​ഥി​നി​മാ​രാ​യ ര​ണ്ടു​പേ​രെ മ​തം മാ​റ്റാ​ൻ കൊ​ണ്ടു ​പോ​യ​താ​ണ് എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ പ്ര​ധാ​ന ആ​രോ​പ​ണം. ത​ങ്ങ​ൾ ജ​ന്മ​നാ ക്രൈ​സ്ത​വ​രാ​ണ് എ​ന്ന അ​വ​രു​ടെ വാ​ക്കു​ക​ൾ ബ​ജ്‌​റം​ഗ്ദ​ളു​കാ​ർ മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തി​ല്ല.

ര​ണ്ടു​പേ​ർ സാ​ധാ​ര​ണ വ​സ്ത്ര​വും മ​റ്റു ര​ണ്ടു​പേ​ർ സ​ന്യാ​സ വ​സ്ത്ര​വു​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. തേ​ർ​ഡ് എ.​സി​യി​ലെ യാ​ത്ര​ക്കി​ടെ ഝാ​ൻ​സി എ​ത്താ​റാ​യ​പ്പോ​ൾ ബ​ജ്‌​റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ അ​കാ​ര​ണ​മാ​യി പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. സംഘ്​പരിവാർ അതിക്രമത്തിനിരയായ കന്യാസ്​ത്രീകൾക്കെതിരെ, വിവാദമായ മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുക്കാനും ശ്രമം നടന്നു. ലൗജിഹാദിന്‍റെ പേരിൽ യോഗി ആദിത്യ നാഥ്​ സർക്കാർ ​െകാണ്ടുവന്ന മതംമാറ്റ നിരോധന നിയമം ചുമത്താനാണ്​ പൊലീസും ബജ്​റംഗ്​ദളുകാരും ശ്രമിച്ചത്​.

ഝാ​ൻ​സി സ്​​റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ യു.​​പി പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ എ​ത്തി നാ​ലു​പേ​രോ​ടും ല​ഗേ​ജ് എ​ടു​ത്ത് പു​റ​ത്തി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ ​സ​മ​യം ജ​യ്‌​ശ്രീ​രാം വി​ളി​യു​മാ​യി നൂ​റ്റ​മ്പ​തി​ൽ​പ്പ​രം ബ​ജ്‌​റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​ണ്ടാ​യി​രു​ന്നു. അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​വു​ക​യാ​ണെ​ന്നും വനിതാ പൊലീസ് ഇല്ലാതെ പുറത്തിറങ്ങില്ല എന്നും കന്യാസ്​ത്രീകൾ പറഞ്ഞു. എന്നാൽ ആ ആവശ്യവും അംഗീകരിക്കാതെ ബലപ്രയോഗത്തിലൂടെ പൊലീസ് അവരെ ട്രെയിനിൽ നിന്ന് പുറത്തിറക്കി. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകൾ പലതും കാണിച്ചിട്ടും എല്ലാം വ്യാജമാണെന്ന് പറഞ്ഞ് അക്രമികളും അവരുടെ പക്ഷത്തു നിന്ന പൊലീസുദ്യോഗസ്ഥരും തള്ളിക്കളഞ്ഞു.

ട്രെയിനിൽനിന്ന് ഇവരെ പുറത്തിറക്കിയപ്പോൾ നൂറ്റമ്പതിൽപ്പരം ബജ്‌റംഗ്ദൾ പ്രവർത്തകരാണ് ജയ്‌ശ്രീറാം വിളിയുമായി പുറത്ത്​ നിന്നിരുന്നത്. ആർപ്പുവിളികളോടെ പൊലീസ് അകമ്പടിയിലാണ്​ അവരെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്. ആ സമയമുടനീളം പിന്നാലെ കൂടിയ വലിയ ആൾക്കൂട്ടം തീവ്ര വർഗീയ മുദ്രാവാക്യങ്ങളാണ് മുഴക്കിയിരുന്നത്. ഭയചകിതരായ കന്യാസ്​ത്രീമാരിൽ ഒരാൾ വനിതാ പൊലീസ് ഇല്ലാതെ മുന്നോട്ടു നീങ്ങില്ല എന്ന് തീർത്തുപറഞ്ഞു.

അൽപസമയത്തിനുള്ളിൽ രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ഇവ​രെ സ്​റ്റേഷനിലേക്ക്​ കൊണ്ടുപോവുകയും ചെയ്തു. സംഭവിക്കുന്നതെന്താണെന്ന് അറിയാനായി ഡൽഹിയിലുള്ള കന്യാസ്​ത്രീകൾ തുടരെത്തുടരെ ഫോൺ വിളിക്കുന്നുണ്ടായിരുന്നെങ്കിലും ഫോണെടുക്കാൻ പോലും അക്രമികളും പൊലീസും അനുവദിച്ചില്ല. അതിനിടെ, ട്രെയിൻ സ്റ്റേഷൻ വിട്ടുവെന്നും അവർ ട്രെയിനിലില്ലെന്നും മനസിലാക്കിയതിനാൽ എന്താണുണ്ടായതെന്നറിയാൻ കഴിയാതെ ഡൽഹിയിലുള്ളവർ കൂടുതൽ ആശങ്കയിലായി.

പൊലീസ്​ സ്റ്റേഷന്​ പുറത്ത് വലിയ ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു നൂറുകണക്കിന് ബജ്‌റംഗ്ദൾ പ്രവർത്തകർ. പെ​ട്ടെന്ന്​ വലിയ മഴ പെയ്​തതോടെയാണ്​ ഇവർ പിരിഞ്ഞുപോയത്​. ഡൽഹിയിലെ സന്യാസിനിമാർ തങ്ങൾക്ക് പരിചയമുള്ള അഭിഭാഷകൻ കൂടിയായ ഒരു വൈദികൻ വഴി ഝാൻസി ബിഷപ്പ് ഹൗസിലും ലക്നൗ ഐ.ജിയെയും ഡൽഹിയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയും വിവരം ധരിപ്പിച്ചു. ഐ.ജിയുടെ നിർദേശപ്രകാരം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും വൈദികരും സ്ഥലത്തെത്തിയതിനാലാണ് കൂടുതൽ അതിക്രമത്തിനിരയാകാ​തെ രക്ഷപ്പെട്ടത്​.

Tags:    
News Summary - Amit Shah has called for stern action against those who assaulted nuns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.