തിരുവനന്തപുരം: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിണറായി പ്രദേശത്ത് കൂടി പോകാനുള്ള ധൈര്യമില്ലാത്തതുകൊണ്ടണ് ദേശീയാധ്യക്ഷൻ അമിത് ഷാ ജനരക്ഷായാത്രയിൽ നിന്ന് ഒഴിവായത്. ആളുകളില്ലാതെ ശുഷ്കമായ യാത്രയായതുകൊണ്ടാണ് അദ്ദേഹം പിൻമാറിയതെന്നും കോടിയേരി പറഞ്ഞു.
അമിത് ഷാ സിംഹമാണെന്നാണ് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞത്. യാത്രയിൽ നിന്ന് പിൻമാറിയതോടെ അമിത് ഷാ പല്ലില്ലാത്ത സിംഹമാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.