ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിൽ ടി.ടി.വി. ദിനകരൻ നയിക്കുന്ന അമ്മ മക്കൾ മുന്നേറ്റ കഴകവുമായി എസ്.ഡി.പി.െഎ സഖ്യമുണ്ടാക്കി. മുന്നണിയിലെ ധാരണപ്രകാരം ആറു സീറ്റുകളിലാണ് എസ്.ഡി.പി.െഎ മത്സരിക്കുക. ആലന്തൂർ, ആമ്പൂർ, തിരുച്ചി വെസ്റ്റ്, മധുര സെൻട്രൽ, പാളയംകോട്ട, തിരുവാരൂർ എന്നീ മണ്ഡലങ്ങളാണ് അനുവദിച്ചത്. കമൽഹാസൻ നയിക്കുന്ന 'മക്കൾ നീതിമയ്യ'വുമായാണ് എസ്.ഡി.പി.െഎ ഭാരവാഹികൾ നേരേത്ത സഖ്യചർച്ചകൾ നടത്തിയിരുന്നത്.
എന്നാൽ, അപ്രതീക്ഷിതമായാണ് ടി.ടി.വി. ദിനകരൻ ക്യാമ്പിലെത്തിയത്. ടി.ടി.വി. ദിനകരെൻറ 'അമ്മ മക്കൾ മുന്നേറ്റ കഴക'(എ.എം.എം.കെ)വുമായി അസദുദ്ദീൻ ഒവൈസിയുടെ എ.െഎ.എം.െഎ.എമ്മും നേരേത്ത സഖ്യത്തിലേർപ്പെട്ടിരുന്നു. ഇവർ വാണിയമ്പാടി, കൃഷ്ണഗിരി, ശങ്കരാപുരം മണ്ഡലങ്ങളിലാണ് ജനവിധി തേടുക. ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യത്തിനെതിരെ ഡി.എം.കെയുടെ നേതൃത്വത്തിൽ ശക്തമായ മതേതര പുരോഗമന മുന്നണി രംഗത്തിറങ്ങിയിരിക്കെ എസ്.ഡി.പി.െഎ-എ.െഎ.എം.െഎ.എം നിലപാട് മുസ്ലിംവോട്ടുകൾ ഭിന്നിക്കുന്നതിന് കാരണമാവുമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.