തിരുവനന്തപുരം: പരിശോധനകളിൽ ഭൂരിഭാഗവും രോഗപശ്ചാത്തലവും സമ്പർക്കവും ലക്ഷണങ്ങളുമുള്ളവരിൽ മാത്രം പരിമിതെപ്പടുത്തുന്നത് യഥാർഥ രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ) കണ്ടെത്തുന്നതിന് തടസ്സമാകുന്നുവെന്ന് വിലയിരുത്തൽ. പരിശോധനകളും രോഗസ്ഥിരീകരണവും അടിസ്ഥാനപ്പെടുത്തിയാണ് ടി.പി.ആർ നിശ്ചയിക്കുന്നത്. ഉദാഹരണത്തിന് 100 പേരുടെ സാമ്പ്ൾ സ്വീകരിക്കുന്ന പഞ്ചായത്ത് പരിധിയിൽ 50 പേർക്ക് പോസിറ്റിവായാൽ ടി.പി.ആർ 50 ആണ്. പരിശോധനക്ക് വിധേയമാകുന്നവർ രോഗപശ്ചാത്തലമോ സമ്പർക്കമോ ഉള്ളവരാകുേമ്പാൾ സ്വാഭാവികമായും പോസിറ്റിവ് കേസുകൾ ഉയരും. ഇതുവഴി ടി.പി.ആറും. നിലവിൽ സംസ്ഥാനത്തെ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും രോഗവ്യാപനം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലാണ് ആർ.ടി.പി.സി.ആർ -ആൻറിജൻ ക്യാമ്പുകൾ നടത്തുന്നത്. ഇത്തരത്തിലുള്ള രോഗസ്ഥിരീകരണ തോത് 'ഇൻസിഡൻറ് റേറ്റ്' ആയി മാത്രമേ പരിഗണിക്കാനാകൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രോഗവ്യാപനനിരക്ക് കണക്കാക്കുന്നതിനുള്ള സമവാക്യം തത്ത്വത്തിൽ ശരിയാണെങ്കിലും പ്രായോഗികമായി പരിഗണിക്കുന്ന സാമ്പിളുകളുടെ സമാഹരണത്തിൽ പിഴവുണ്ടെന്നാണ് ഇവരുടെ വാദം. അധികൃതരാകെട്ട ഇൗ കണക്കുകളെയും നിരക്കുകളെയും ആണ് നിയന്ത്രണങ്ങൾക്ക് മാനദണ്ഡമാക്കുന്നത് എന്നതാണ് ദിവസക്കൂലിക്കാരടക്കം അടിസ്ഥാന ജനവിഭാഗങ്ങെള പ്രതിസന്ധിയിലാക്കുന്നത്.
രണ്ടാം തരംഗത്തിെൻറ തുടക്കത്തിൽ പൊതുപരിശോധനകൾ വ്യാപകമായി നടന്നിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞു. നിലവിൽ പ്രതിദിനം ശരാശരി ലക്ഷം പരിശോധന നടക്കുന്നുണ്ടെങ്കിലും കൂടുതലും രോഗപശ്ചാത്തലമുള്ളവരിലാണ്. പുറമേ വിദേശയാത്ര, ശസ്ത്രക്രിയ, പരീക്ഷ എന്നിവക്കായുള്ള പരിേശാധനകളും. രോഗപശ്ചാത്തലമുള്ളവർക്കൊപ്പം പൊതുവിഭാഗങ്ങളിൽ കൂടി പരിശോധന നടത്തിയാലേ കൃത്യമായ രോഗവ്യാപന-സ്ഥിരീകരണ നിരക്ക് കണക്കാക്കാനാകൂ എന്ന് വിദഗ്ധർ പറയുന്നു. അല്ലാത്ത പക്ഷം ടി.പി.ആർ ഇൗ സ്ഥിതിയിൽതന്നെ തുടരാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.