പത്തനംതിട്ട: തനിക്കെതിരെ പൊലീസിൽ പരാതി നൽകിയ കാരണത്താൽ പിതാവിനെ ക്രൂരമായി മർദിച്ച മകൻ പൊലീസ് പിടിയിൽ. ആനിക്കാട് മല്ലപ്പള്ളി പടിഞ്ഞാറ് മാരിക്കൽ നമ്പൂരയ്ക്കൽ വീട്ടിൽ വർഗീസിന്റെ മകൻ കൊച്ചാപ്പി എന്ന ലെജു വർഗീസിനെയാണ് (47) കീഴ്വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്.
കീഴ്വായ്പൂര് സ്റ്റേഷനിൽ മുമ്പ് മൂന്നുകേസിൽ പ്രതിയാണ് ഇയാൾ. മേയ് 31ന് രാവിലെ ഒമ്പതിനാണ് പിതാവ് വർഗീസിനെ (75) ഇയാൾ വടികൊണ്ട് മർദിച്ച് പരിക്കേൽപിച്ചത്. മേൽച്ചുണ്ട് മുറിയുകയും മുൻ വശത്തെ പല്ല് ഇളകുകയും ചെയ്തു.
ഇടതുകൈക്കുഴയുടെ അസ്ഥിക്കും വലതുകാലിലെ തള്ളവിരലിന്റെ അസ്ഥിക്കും പൊട്ടലേറ്റു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.