നെടുങ്കണ്ടം: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. തൂക്കുപാലം അമ്പതേക്കർ പനച്ചിക്കമുക്കത്തിൽ എം.എൻ. തുളസിയാണ് (85) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെയാണ് ഇവർക്ക് പെരുന്തേനീച്ചയുടെ കൂത്തേറ്റത്. വീട്ടിലെ വരാന്തയിൽ ഇരിക്കുകയായിരുന്ന തുളസി ആടിന്‍റെ കരച്ചിൽ കേട്ട് മുറ്റത്തിറങ്ങി ആട്ടിൻകൂട്ടിലേക്ക് നടക്കവെ ഈച്ചകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഇതേസമയം, വീട്ടിൽ ഉണ്ടായിരുന്ന കൊച്ചുമകൾക്കും കുത്തേറ്റു.
ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തുളസിയെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ചയായിരുന്നു അന്ത്യം.
വീടിനുസമീപത്തെ മരത്തിൽ ഉണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. മക്കൾ: വേണുഗോപാൽ, മോഹനൻ, പരേതരായ രവി, രാജേന്ദ്രൻ. മരുമക്കൾ: അനസൂയ, റാണി, നിഷ, പരേതയായ ശ്യാമള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.