നമ്പർ 18 ഹോട്ടലിനെതിരെ എക്സൈസ് കേസ് രജിസ്​​റ്റർ ചെയ്തു

കൊച്ചി: മോഡലുകളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലിനെതിരെ എക്‌സൈസ് കേസ് രജിസ്​റ്റര്‍ ചെയ്തു. അനുവദിച്ച സമയത്തിന് ശേഷവും മദ്യം വിളമ്പിയതിനാണ് കേസ്. മോഡലുകളുടെ മരണം നടന്ന ഒക്ടോബര്‍ 31ന് രാത്രി ഒമ്പത് കഴിഞ്ഞും മദ്യം വിറ്റതായി കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ ക​െണ്ടത്തിയിരുന്നു.

ബില്ലിങ് മെഷീനുകള്‍ പരിശോധിച്ചതില്‍നിന്ന് സംഭവദിവസം രാത്രി 9.12ന് മദ്യം നല്‍കിയതായ ബില്‍ കണ്ടെത്തിയിട്ടുണ്ട്. ഒക്‌ടോബര്‍ 28ന് എക്‌സൈസ് സംഘം ഹോട്ടലില്‍ റെയ്ഡ് നടത്തിയിരുന്നു. ശേഷം ഹോട്ടലിെൻറ ബാര്‍ ലൈസന്‍സ് നവംബര്‍ രണ്ടിന് എക്‌സൈസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Tags:    
News Summary - An excise case has been registered against Hotel No. 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.