കെ.​എം. അ​ന​ഘ വേ​ദി​യി​ൽ

മെ​ർ​മെ​യ്ഡ് യോ​ഗ പോ​സി​ൽഗി​ന്ന​സ് പ്ര​ക​ട​ന​വു​മാ​യി അ​ന​ഘ

കൊ​ടു​ങ്ങ​ല്ലൂ​ർ: മെ​ർ​മെ​യ്ഡ് യോ​ഗ​പോ​സി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി കെ.​എം. അ​ന​ഘ​ ഗി​ന്ന​സ് റെ​ക്കോ​ഡ് ഭേ​ദി​ച്ചു. തി​രു​പ്പൂ​ർ സ്വ​ദേ​ശി​നി രൂ​പ ഗ​ണേ​ഷി​ന്റെ ഒ​രു മ​ണി​ക്കൂ​ർ, 15 മി​നി​റ്റ്, അ​ഞ്ച് സെ​ക്ക​ന്റ് നേ​ട്ട​മാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി അ​ന​ഘ പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്.

ഒ​രു മ​ണി​ക്കൂ​ർ, 27 മി​നി​റ്റ്, ര​ണ്ട് സെ​ക്ക​ന്റ് മെ​ർ മെ​യ്ഡ് പോ​സി​ൽ നി​ന്നാ​ണ് ഈ ​കൗ​മാ​ര പ്ര​തി​ഭ റെ​ക്കോ​ഡ് മ​റി​ക​ട​ന്ന​ത്. യോ​ഗാ​ധ്യാ​പ​ക​രാ​യ സി​നി, പ​ത്മ​ജ എ​ന്നി​വ​ർ നി​രീ​ക്ഷ​ക​രാ​യി​രു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ ശൃം​ഗ​പു​രം റോ​ട്ട​റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് ഗി​ന്ന​സ് സു​നി​ൽ, ജോ​സ​ഫ്, അ​നീ​ഷ്, സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കൊ​ടു​ങ്ങ​ല്ലൂ​ർ ഒ.​കെ ആ​ശു​പ​ത്രി​ക്ക് സ​മീ​പം കൈ​ത​ക്കാ​ട്ട് കെ.​പി. മ​നോ​ജി​ന്റെ മ​ക​ളാ​ണ് അ​ന​ഘ.

Tags:    
News Summary - Anagha with Guinness World Record in Mermaid Yoga Pose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.