തിരുവനന്തപുരം: അഞ്ചുനാട്ടിലെ കൈയേറ്റം സംബന്ധിച്ച് ഇടുക്കി കലക്ടറുടെ വാദം തെറ്റെന്ന് അസിസ്റ്റൻറ് ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ട്. കൊട്ടക്കാമ്പൂർ, വട്ടവട വില്ലേജുകളിലെപോലെ അഞ്ചുനാട്ടിലെ മറ്റു വില്ലേജുകളിൽ പുറത്തുനിന്നുള്ളവർ ഭൂമി വാങ്ങിക്കൂട്ടിയത് കുറവാണെന്ന് കലക്ടർ 2017 മാർച്ച് ഒന്നിന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, ലാൻഡ് റവന്യൂ അസിസ്റ്റൻറ് കമീഷണർ ഡോ.സജിത് ബാബു നൽകിയ റിപ്പോർട്ടിൽ ഇവിടെയും വ്യാപകമായ കൈയേറ്റമുണ്ടെന്നാണ് അക്കമിട്ട് നിരത്തിയത്.
റിപ്പോർട്ട് പ്രകാരം സമതലപ്രദേശങ്ങളിലാണ് ഹ്രസ്വകാല വിളകളായ കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, കരിമ്പ് തുടങ്ങിയവ കൃഷി ചെയ്യുന്നത്. കുന്നിൻചരിവുകളിൽ വ്യാപകമായി കൃഷി ചെയ്തിരിക്കുന്ന വൻകിട ഗ്രാൻറീസ് തോട്ടങ്ങൾക്കൊന്നും നിയമാനുസൃത പട്ടയമോ രേഖകളോ ഇല്ലെന്ന് പ്രഥമിക അന്വേഷണത്തിൽ ബോധ്യമായി. കാന്തല്ലൂർ വില്ലേജിലെ 55,57 ബ്ലോക്കുകളിൽ 5895 ഏക്കർ ഭൂമി സംരക്ഷിതവനമെന്ന് രേഖപ്പെടുത്തി സർക്കാർ പുറമ്പോക്കിൽ ഉൾപ്പെടുത്തി. എന്നാൽ, ഈ പ്രദേശങ്ങളിൽ ഭൂമി വ്യാപകമായി കൈയേറി ഗ്രാൻറീസ് കൃഷി നടത്തി. സർക്കാർ തരിശ് ഭൂമി അല്ലാത്തതിനാൽ റവന്യൂ വകുപ്പും, പ്രഖ്യാപനം നടത്താത്തതിനാൽ വനംവകുപ്പും കൈയേറ്റക്കാർക്കെതിരെ നടപടിയെടുത്തില്ല. വട്ടവട വില്ലേജിലെ 63ാം ബ്ലോക്കിലെ 2906 ഏക്കർ റീസർവേ രേഖകളിൽ പാമ്പാടുംചോല സംരക്ഷിത വനമെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പ്രഖ്യാപനം നടത്തിയപ്പോൾ 329 ഏക്കറായി ചുരുങ്ങി. ഈ പ്രദേശത്ത് വ്യാപകമായി ഗ്രാൻറീസ്, വാറ്റിൽ, ബ്ലൂഗം, പൈൻ തുടങ്ങിയവയുടെ തോട്ടങ്ങളാണ്. നിബിഡ വനങ്ങൾ വെട്ടിത്തെളിച്ചാണ് തോട്ടങ്ങളുണ്ടാക്കിയത്. ബ്ലോക്ക് 63ൽ 150 ഓളം വനഭൂമിയിൽ ഗ്രാൻറീസ് തോട്ടമാണ്. ബ്ലോക്ക് 60ൽ 125 ഏക്കർ വനഭൂമിയിൽ വാറ്റിൽ പാർക്കാണ്. കൊട്ടക്കാമ്പൂർ 59ാം ബ്ലോക്കിൽ 2972 ഏക്കർ പുല്ലാരടിചോല റിസർവ് ഫോറസ്റ്റെന്ന് റീസർവേയിൽ രേഖപ്പെടുത്തിയെങ്കിലും പ്രഖ്യാപനത്തിൽ 400 ഏക്കറായി ചുരുങ്ങി.
ഇവിടെ ഇപ്പോൾ വനം തീരെ കുറവാണ്. കീഴാന്തൂർ വില്ലേജിലെ ബ്ലോക്ക് 52 ൽ സർക്കാർ തരിശ് ഭൂരിഭാഗം ഭൂമിയും ഗ്രാൻറീസ് മരങ്ങളാണ്. അടിസ്ഥാന നികുതി രജിസ്റ്റർ പ്രകാരം ബ്ലോക്ക് 52ൽ 225 ഏക്കർ സർക്കാർ തരിശുണ്ട്. ഒരുസെൻറ് ഭൂമിപോലും ഇവിടെ സർക്കാർ അധീനതയിലില്ലെന്നും അസിസ്റ്റൻറ് ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മൂന്നാറിലെത്തിയ റവന്യൂ മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
മൂന്നാർ: കൊട്ടക്കാമ്പൂരിലെ വിവാദഭൂമി സന്ദര്ശിക്കുന്നതിെൻറ ഭാഗമായി മൂന്നാറിലെത്തിയ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മൂന്നാര്‍ െഗസ്റ്റ് ഹൗസില്‍ ഞായറാഴ്ച െവെകീട്ട് ഏഴോടെ എത്തിയ മന്ത്രി അരമണിക്കൂറോളം ഉദ്യോഗസ്ഥരുമായി സംസാരിച്ചു. കഴിഞ്ഞദിവസം ദേവികുളം സബ് കലക്ടര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, വനംവകുപ്പ് അധികാരികള്‍ എന്നിവരുള്‍പ്പെട്ട സംഘം കൊട്ടക്കാമ്പൂരിലെ വിവാദഭൂമി സന്ദര്‍ശിച്ചിരുന്നു. ഇതിെൻറ നിജസ്ഥിതി ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു.
എം.എൽ.എയുടെ തടയണ: റിപ്പോര്‍ട്ട് പരിശോധിച്ചശേഷം നടപടിയെന്ന് മന്ത്രി
കോഴിക്കോട്: പി.വി. അന്‍വര്‍ എം.എൽ.എയുടെ ചീങ്കണ്ണിപ്പാറയിലെ തടയണ സംബന്ധിച്ച ആർ.ഡി.ഒയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ നടപടിയെക്കുറിച്ച് പറയാന്‍ സാധിക്കൂവെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ വേണ്ട നിര്‍ദേശങ്ങള്‍ ജില്ല കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. നിയമലംഘന വിഷയത്തിൽ വ്യക്തിയെ നോക്കിയല്ല നടപടി തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.