Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ചുനാട്ടിലും വ്യാപക...

അഞ്ചുനാട്ടിലും വ്യാപക കൈയേറ്റം​ 

text_fields
bookmark_border
Govt.-Land
cancel

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​നാ​ട്ടി​ലെ കൈ​യേ​റ്റം സം​ബ​ന്ധി​ച്ച് ഇ​ടു​ക്കി ക​ല​ക്ട​റു​ടെ വാ​ദം തെ​റ്റെ​ന്ന് അ​സി​സ്​​റ്റ​ൻ​റ് ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട്. കൊ​ട്ട​ക്കാ​മ്പൂ​ർ, വ​ട്ട​വ​ട വി​ല്ലേ​ജു​ക​ളി​ലെ​പോ​ലെ അ​ഞ്ചു​നാ​ട്ടി​ലെ മ​റ്റു വി​ല്ലേ​ജു​ക​ളി​ൽ പു​റ​ത്തു​നി​ന്നു​ള്ള​വ​ർ ഭൂ​മി വാ​ങ്ങി​ക്കൂ​ട്ടി​യ​ത് കു​റ​വാ​ണെ​ന്ന് ക​ല​ക്ട​ർ 2017 മാ​ർ​ച്ച് ഒ​ന്നി​ന് റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ലാ​ൻ​ഡ്​​ റ​വ​ന്യൂ അ​സി​സ്​​റ്റ​ൻ​റ് ക​മീ​ഷ​ണ​ർ ഡോ.​സ​ജി​ത് ബാ​ബു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ഇ​വി​ടെ​യും വ്യാ​പ​ക​മാ​യ കൈ​യേ​റ്റ​മു​ണ്ടെ​ന്നാ​ണ്​ അ​ക്ക​മി​ട്ട്​ നി​ര​ത്തി​യ​ത്. 

റി​പ്പോ​ർ​ട്ട് പ്ര​കാ​രം സ​മ​ത​ല​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഹ്ര​സ്വ​കാ​ല വി​ള​ക​ളാ​യ കാ​ര​റ്റ്, കാ​ബേ​ജ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, ക​രി​മ്പ് തു​ട​ങ്ങി​യ​വ കൃ​ഷി ചെ​യ്യു​ന്ന​ത്. കു​ന്നി​ൻ​ച​രി​വു​ക​ളി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന വ​ൻ​കി​ട ഗ്രാ​ൻ​റീ​സ് തോ​ട്ട​ങ്ങ​ൾ​ക്കൊ​ന്നും നി​യ​മാ​നു​സൃ​ത പ​ട്ട​യ​മോ രേ​ഖ​ക​ളോ ഇ​ല്ലെ​ന്ന് പ്ര​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​മാ​യി. കാ​ന്ത​ല്ലൂ​ർ വി​ല്ലേ​ജി​ലെ 55,57 ബ്ലോ​ക്കു​ക​ളി​ൽ 5895 ഏ​ക്ക​ർ ഭൂ​മി സം​ര​ക്ഷി​ത​വ​ന​മെ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ പു​റ​മ്പോ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​മി വ്യാ​പ​ക​മാ​യി കൈ​യേ​റി ഗ്രാ​ൻ​റീ​സ് കൃ​ഷി ന​ട​ത്തി. സ​ർ​ക്കാ​ർ ത​രി​ശ് ഭൂ​മി അ​ല്ലാ​ത്ത​തി​നാ​ൽ റ​വ​ന്യൂ വ​കു​പ്പും, പ്ര​ഖ്യാ​പ​നം ന​ട​ത്താ​ത്ത​തി​നാ​ൽ വ​നം​വ​കു​പ്പും കൈ​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ല.  വ​ട്ട​വ​ട വി​ല്ലേ​ജി​ലെ 63ാം ബ്ലോ​ക്കി​ലെ 2906 ഏ​ക്ക​ർ റീ​സ​ർ​വേ രേ​ഖ​ക​ളി​ൽ പാ​മ്പാ​ടും​ചോ​ല സം​ര​ക്ഷി​ത വ​ന​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.  എ​ന്നാ​ൽ, പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​പ്പോ​ൾ 329 ഏ​ക്ക​റാ​യി ചു​രു​ങ്ങി. ഈ ​പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി ഗ്രാ​ൻ​റീ​സ്, വാ​റ്റി​ൽ, ബ്ലൂ​ഗം, പൈ​ൻ തു​ട​ങ്ങി​യ​വ​യു​ടെ തോ​ട്ട​ങ്ങ​ളാ​ണ്. നി​ബി​ഡ വ​ന​ങ്ങ​ൾ വെ​ട്ടി​ത്തെ​ളി​ച്ചാ​ണ് തോ​ട്ട​ങ്ങ​ളു​ണ്ടാ​ക്കി​യ​ത്. ബ്ലോ​ക്ക് 63ൽ 150 ​ഓ​ളം വ​ന​ഭൂ​മി​യി​ൽ ഗ്രാ​ൻ​റീ​സ് തോ​ട്ട​മാ​ണ്. ബ്ലോ​ക്ക് 60ൽ 125 ​ഏ​ക്ക​ർ വ​ന​ഭൂ​മി​യി​ൽ വാ​റ്റി​ൽ പാ​ർ​ക്കാ​ണ്. കൊ​ട്ട​ക്കാ​മ്പൂ​ർ 59ാം ബ്ലോ​ക്കി​ൽ 2972 ഏ​ക്ക​ർ പു​ല്ലാ​ര​ടി​ചോ​ല റി​സ​ർ​വ് ഫോ​റ​സ്​​റ്റെ​ന്ന് റീ​സ​ർ​വേ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പ്ര​ഖ്യാ​പ​ന​ത്തി​ൽ 400 ഏ​ക്ക​റാ​യി ചു​രു​ങ്ങി. 

ഇ​വി​ടെ ഇ​പ്പോ​ൾ വ​നം തീ​രെ കു​റ​വാ​ണ്. കീ​ഴാ​ന്തൂ​ർ വി​ല്ലേ​ജി​ലെ ബ്ലോ​ക്ക് 52 ൽ ​സ​ർ​ക്കാ​ർ ത​രി​ശ് ഭൂ​രി​ഭാ​ഗം ഭൂ​മി​യും ഗ്രാ​ൻ​റീ​സ് മ​ര​ങ്ങ​ളാ​ണ്. അ​ടി​സ്ഥാ​ന നി​കു​തി ര​ജി​സ്​​റ്റ​ർ പ്ര​കാ​രം ബ്ലോ​ക്ക് 52ൽ 225 ​ഏ​ക്ക​ർ സ​ർ​ക്കാ​ർ ത​രി​ശു​ണ്ട്. ഒ​രു​സ​െൻറ് ഭൂ​മി​പോ​ലും ഇ​വി​ടെ സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ലി​ല്ലെ​ന്നും അ​സി​സ്​​റ്റ​ൻ​റ് ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മൂന്നാറിലെത്തിയ റവന്യൂ മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
മൂ​ന്നാ​ർ: കൊ​ട്ട​ക്കാ​മ്പൂ​രി​ലെ വി​വാ​ദ​ഭൂ​മി സ​ന്ദ​ര്‍ശി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി മൂ​ന്നാ​റി​ലെ​ത്തി​യ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ റ​വ​ന്യൂ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍ച്ച ന​ട​ത്തി. മൂ​ന്നാ​ര്‍ ​െഗ​സ്​​റ്റ് ​ഹൗ​സി​ല്‍ ഞാ​യ​റാ​ഴ്ച ​െവെ​കീ​ട്ട് ഏ​ഴോ​ടെ എ​ത്തി​യ മ​ന്ത്രി അ​ര​മ​ണി​ക്കൂ​റോ​ളം ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ദേ​വി​കു​ളം സ​ബ് ക​ല​ക്ട​ര്‍, റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, വ​നം​വ​കു​പ്പ് അ​ധി​കാ​രി​ക​ള്‍ എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘം കൊ​ട്ട​ക്കാ​മ്പൂ​രി​ലെ വി​വാ​ദ​ഭൂ​മി സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു. ഇ​തി​​െൻറ നി​ജ​സ്ഥി​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ന്ത്രി​യെ അ​റി​യി​ച്ചു.

എം.​എ​ൽ.​എ​യു​ടെ ത​ട​യ​ണ:  റി​പ്പോ​ര്‍ട്ട് പ​രി​ശോ​ധി​ച്ച​ശേ​ഷം ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി
കോ​​ഴി​​ക്കോ​​ട്: പി.​​വി. അ​​ന്‍വ​​ര്‍ എം.​​എ​​ൽ.​​എ​​യു​​ടെ ചീ​​ങ്ക​​ണ്ണി​​പ്പാ​​റ​​യി​​ലെ ത​​ട​​യ​​ണ സം​​ബ​​ന്ധി​​ച്ച ആ​​ർ.​​ഡി.​​ഒ​​യു​​ടെ റി​​പ്പോ​​ര്‍ട്ട് പ​​രി​​ശോ​​ധി​​ച്ച ശേ​​ഷ​​മേ ന​​ട​​പ​​ടി​​യെ​​ക്കു​​റി​​ച്ച് പ​​റ​​യാ​​ന്‍ സാ​​ധി​​ക്കൂ​​വെ​​ന്ന് റ​​വ​​ന്യൂ​​മ​​ന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ. റി​​പ്പോ​​ര്‍ട്ടി​െ​ൻ​റ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ വേ​​ണ്ട നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ ജി​​ല്ല ക​​ല​​ക്ട​​ര്‍ ബ​​ന്ധ​​പ്പെ​​ട്ട​​വ​​ര്‍ക്ക് ന​​ല്‍കി​​യി​​ട്ടുണ്ട്​. നി​​യ​​മ​​ലം​​ഘ​​ന വി​​ഷ​​യ​​ത്തി​​ൽ വ്യ​​ക്തി​​യെ നോ​​ക്കി​​യ​​ല്ല ന​​ട​​പ​​ടി തീ​​രു​​മാ​​നി​​ക്കു​​ന്ന​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsland encroachmentmalayalam newsAnchunadu
News Summary - Anchunadu Had Also Encroached - Kerala News
Next Story