സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന്;​ അനിൽ അക്കര എം.എൽ.എ പരാതി നൽകി

തിരുവനന്തപുരം: അടാട്ട്​ ഫാർമേഴ്​സ്​ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട്​ സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയെന്നാരോപിച്ച്​ അനിൽ അക്കര എം.എൽ.എ ഡി.ജി.പിക്ക്​ പരാതി നൽകി. ​ഇന്നലെ തൃശ്ശൂർ സ്വദേശിയായ ആബിദ്​ ആളൂരാണ്​ ഫേസ്​ബുക്കിൽ അനിൽ അക്കരക്കെതിരെ പോസ്​റ്റിട്ടത്​. 

പോസ്​റ്റിൽ ത​​​​െൻറ ചിത്രത്തോടൊപ്പം ഒരു സ്​ത്രീയുടെ ചിത്രവും ചേർത്ത്​ വെച്ചിട്ടുള്ളത്​ തനിക്ക്​ വ്യക്​തിപരമായി പ്രയാസമുണ്ടാക്കിയതായി അനിൽ അക്കര പരാതിയിൽ പറയുന്നു. തനിക്ക്​ ഒാഹരിയുള്ള അടാട്ട്​ ബാങ്കിൽ താൻ യാതൊരു സാമ്പത്തിക ക്രമക്കേടും നടത്തിയിട്ടില്ലെന്നും ബാങ്കി​​​​െൻറ ഭരണ സമിതിയിൽ ഒരു കാലത്തും പങ്കാളിയായിട്ടില്ലെന്നും അനിൽ അക്കര പറഞ്ഞു. 

സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നതിന്​ പിന്നിൽ കൊടിയേരി ബാലകൃഷ്​ണ​​​​െൻറ മക്കളുടെ ഗൂഡാലോചനയാണെന്നും അനിൽ അക്കര കൂട്ടിച്ചേർത്തു. 

Tags:    
News Summary - anil akkara mla on social media attack - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.