കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മന്ത്രി എം.എം. മണിക്കെതിരെ സെഷൻസ് കോടതിയുടെ തുടർ നടപടി ഹൈകോടതി സ്റ്റേ ചെയ്തു. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്.
യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 1982 നവംബർ 13നാണ് കേെസടുത്തത്. ആദ്യം രജിസ്റ്റർ ചെയ്ത കൊലക്കേസിൽ വിചാരണക്കോടതി പ്രതികളെ വെറുതെവിട്ടത് പിന്നീട് ഹൈകോടതി ശരിവെച്ചിരുന്നു. എന്നാൽ, 2012 മേയ് 25ന് മണി തൊടുപുഴ മണക്കാട് ജങ്ഷനിൽ നടത്തിയ വിവാദപ്രസംഗത്തോടെയാണ് വീണ്ടും ചർച്ചാവിഷയമാകുന്നത്. േബബി വധം സംബന്ധിച്ച് മണി നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്നാണ് തൊടുപുഴ പൊലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തത്.
പ്രതികളെ വെറുതെവിട്ട കേസിൽ, പ്രസംഗത്തിെൻറ പേരിൽ അനാവശ്യമായാണ് തന്നെ പ്രതിചേർത്തതെന്നാണ് മണിയുടെ വാദം. ആദ്യകേസിൽ താൻ പ്രതിയല്ല. അന്നത്തെ പ്രതികളെ തെളിവില്ലാത്തതിെൻറ പേരിൽ വെറുതെവിടുകയും ചെയ്തു. തനിക്കെതിരായ ഗൂഢാലോചനക്കുറ്റത്തിനും തെളിവില്ലാത്ത സാഹചര്യത്തിൽ കേസിൽനിന്ന് ഒഴിവാക്കണമെന്നാണ് മണിയുടെ ആവശ്യം. തൊടുപുഴ സെഷൻസ് കോടതിയിൽ നൽകിയ ഹരജി ഡിസംബർ 24ന് തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഹരജിക്കാരനെന്ന നിലയിൽ മണിക്കെതിരായ നടപടികൾക്ക് മാത്രമാണ് ഹൈകോടതിയുടെ സ്റ്റേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.