ഫാഷിസ്റ്റ് വിരുദ്ധ ദിനാചരണം: നാളെ 16 കേന്ദ്രങ്ങളില്‍ എസ്.ഡി.പി.ഐ സായാഹ്ന ധര്‍ണ

തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്തതിന്‍റെ വാർഷികമായ ഡിസംബര്‍ ആറ് ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 16 കേന്ദ്രങ്ങളില്‍ എസ്.ഡി.പി.ഐ സായാഹ്ന ധര്‍ണ സംഘടിപ്പിക്കും. വൈകീട്ട് 4.30ന് ആരംഭിക്കുന്ന സായാഹ്ന ധര്‍ണ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി (കണ്ണനല്ലൂര്‍-കൊല്ലം), വൈസ് പ്രസിഡന്റുമാരായ പി. അബ്ദുല്‍ ഹമീദ് (കുറ്റ്യാടി-കോഴിക്കോട്), തുളസീധരന്‍ പള്ളിക്കല്‍ (മഞ്ചേരി), കെ.കെ. റൈഹാനത്ത് (എറണാകുളം), ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍ (പട്ടാമ്പി), അജ്മല്‍ ഇസ്മായീല്‍ (കണ്ണൂര്‍), ട്രഷറര്‍ എ.കെ. സ്വലാഹുദ്ദീന്‍ (പെരുമ്പാവൂര്‍) എന്നിവിടങ്ങളില്‍ ഉദ്ഘാടനം ചെയ്യും.

പി.പി. മൊയ്തീന്‍ കുഞ്ഞ് (ആലപ്പുഴ), സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. അബ്ദുല്‍ ജബ്ബാര്‍ (ചാവക്കാട്), പി.ആര്‍. സിയാദ് (പത്തനംതിട്ട), ജോണ്‍സണ്‍ കണ്ടച്ചിറ (കാഞ്ഞിരപ്പള്ളി), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (പാളയം- തിരുവനന്തപുരം), പി. ജമീല (തവനൂര്‍- മലപ്പുറം), സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത് (മാനന്തവാടി-വയനാട്), വി.എം. ഫൈസല്‍ (കാസര്‍കോട്), അഷ്‌റഫ് പ്രാവച്ചമ്പലം (പാങ്ങോട്-തിരുവനന്തപുരം) എന്നിവിടങ്ങളില്‍ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗങ്ങളായ ശശി പഞ്ചവടി, മഞ്ജുഷ മാവിലാടം, എല്‍. നസീമ, പി.എം. അഹമ്മദ് എന്നിവർ വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിക്കും. 

Tags:    
News Summary - Anti-Fascist Day: SDPI evening sit-in at 16 centers tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.