തിരുവനന്തപുരം: ആൻറിപൈറസി സെൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് 15പേർ അറസ്റ്റിലായി.
തൃശൂർ ചാലക്കുടി റോക് ഒാൺ കടയുടമ അരുൺ ലാൽ, താഴേക്കടവ് അഷ്ടമിച്ചിറ രാഗം വിഡിയോസ് ഉടമ സജീവ്, പുതുക്കാട് പാലിയേക്കര ആൻ മൊബൈൽസ് ഉടമ ലിൻസൺ, കോഴിക്കോട് ചേമഞ്ചേരി തിരുവങ്ങൂർ ഫജർ മൊബൈൽസ് ഉടമ സജീർ, അത്തോളി സ്വാതി മ്യൂസിക് പാർക്ക് ഉടമ മോഹൻദാസ്, കോഴിക്കോട് കോർപറേഷനിൽ ചക്കോരത്ത് കുളം ന്യൂബാൻഡ് ഉടമ വരുൺ അലക്സ്, ഇലത്തൂർ പാവങ്ങാട് ഫോൺ വേൾഡ് ഉടമ നിസാർ, കാസർകോട് നീലേശ്വരം മുനിസിപ്പാലിറ്റിയിൽ ൈപ്രവറ്റ് ബസ്സ്റ്റാൻഡിന് സമീപം നോക്കിയ മൊൈബൽ സെൻറർ ഉടമ ലിജു എബ്രഹാം, കാസർകോട് ഫോർട്ട് റോഡിൽ ദുബൈ മൊബൈൽസ് ഉടമ മുഹമ്മദ് സാദിഖ്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ ന്യൂബസാർ കാഞ്ഞങ്ങാട് ടൗണിൽ പിക്സ് ആർട്ട് മൊബൈൽ ഗാലറി ഉടമ മുഹമ്മദ് ഇർഷാദ്, കോട്ടയം കളരിക്കൽ ബസാർ എന്ന സ്ഥലത്ത് തട്ടിൽെവച്ച് സീഡി കച്ചവടം നടത്തുന്ന രാജു, നാട്ടകം ചിങ്ങവനം മൊബൈൽ ഹബ് ഉടമ റഷീദ്, ചങ്ങനാശ്ശേരി മുനിസിപ്പൽ ജങ്ഷനിൽ ടി.എസ് മ്യൂസിക് ഉടമ ഹാരിസ്, തിരുവനന്തപുരം കാഞ്ഞിരംകുളം ജങ്ഷന് സമീപം ശ്രീരാഗ് ഉടമ അനിൽകുമാർ, ബാലരാമപുരം ജങ്ഷനിൽ ശക്തി വിഡിയോസ് ഉടമ ശങ്കരൻ എന്നിവരാണ് അറസ്റ്റിലായത്. മിക്ക മൊബൈൽ കടകളും സ്കൂളുകളുടെ പരിസരത്താണ്.
ഇവരിൽനിന്ന് പുതിയ മലയാള സിനിമകളുടെയും അശ്ലീല ചിത്രങ്ങളുടെയും ശേഖരം പിടിച്ചെടുത്തു. ഇവ പകർത്താൻ ഉപയോഗിച്ച കമ്പ്യൂട്ടറുകൾ, ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, പെൻഡ്രൈവ് എന്നിവയും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.