ന്യൂഡൽഹി: സ്ത്രീ തൊഴിലാളി കൂട്ടായ്മയായ പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ മോശം പരാമർശം നടത്തിയ മന്ത്രി എം.എം മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മണിയുടെ പ്രസ്താവന ശരിയല്ലെന്ന് പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
പെമ്പിളൈ ഒരുമൈ സ്ത്രീകളുടെ ഒരു പ്രതിഷേധമാണ്. അതിനെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല. വിവാദ പ്രസ്താവനയെ കുറിച്ച് മണിയുമായി സംസാരിക്കുമെന്നും പിണറായി പറഞ്ഞു.
അടിമാലി ഇരുപതേക്കറിലെ പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മൂന്നാറിലെ പെമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ മോശം പരാമർശം വൈദ്യുതി മന്ത്രി എം.എം മണി നടത്തിയത്. മൂന്നാറിൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ സ്ത്രീ തൊഴിലാളികൾ നടത്തിയ സമരത്തിനിടെ കുടിയും സകല വൃത്തികേടുകളും നടന്നതായാണ് എം.എം മണി പറഞ്ഞത്.
ഒന്നാം മൂന്നാർ ഭൂമി ഒഴിപ്പിക്കൽ കാലത്ത് ദൗത്യസംഘത്തലവൻ കെ. സുരേഷ് കുമാറും മാധ്യമപ്രവർത്തകരും സർക്കാർ ഗസ്റ്റ് ഹൗസിൽ മദ്യപാനത്തിലായിരുന്നുവെന്നും എം.എം. മണി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.