ആൻറിബയോട്ടിക് ദുരുപയോഗം: നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്

കൊ​ച്ചി: ആ​ൻ​റി​ബ​യോ​ട്ടി​ക് വി​ൽ​പ​ന​ക്കും ദു​രു​പ​യോ​ഗം ത​ട​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്​ സം​സ്ഥാ​ന​ത്ത്​ ന​ട​പ​ടി ശ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വ​കു​പ്പ്​ സം​സ്ഥാ​ന​ത്ത്​ മെ​ഡി​ക്ക​ൽ സ്​​റ്റോ​റു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ആ​ൻ​റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ൾ വി​റ്റ 52 ചി​ല്ല​റ ഔ​ഷ​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ്​ സ​സ്പെ​ൻ​ഡ് ചെ​യ്തു. 295 സ്ഥാ​പ​ന​ത്തി​ന്​ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ന​ൽ​കി​യി​ട്ടു​ണ്ട്.

ഓ​പ​റേ​ഷ​ൻ അ​മൃ​ത് പ​ദ്ധ​തി പ്ര​കാ​രം ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വ​കു​പ്പി​ന്‍റെ 1800 4253 182 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​ത് ഉ​ദ്യോ​ഗ​സ്ഥ​ർ രേ​ഖ​പ്പെ​ടു​ത്തി ഇ​ൻ​റ​ലി​ജ​ൻ​സ് ബ്രാ​ഞ്ച് അ​സി​സ്റ്റ​ൻ​റ് ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ പ​രി​ശോ​ധ​ന ന​ട​ത്തും. തു​ട​ർ​ന്ന്​ മേ​ഖ​ല കാ​ര്യാ​ല​യ​ങ്ങ​ളി​ലെ ഇ​ൻ​റ​ലി​ജ​ൻ​സ് ബ്രാ​ഞ്ച് ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് വി​വ​രം കൈ​മാ​റും. ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​റി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന മു​റ​ക്ക് ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ആ​ൻ​റി​ബ​യോ​ട്ടി​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഷെ​ഡ്യൂ​ൾ എ​ച്ച്, ഷെ​ഡ്യൂ​ൾ എ​ച്ച് വ​ൺ മ​രു​ന്നു​ക​ൾ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി ഇ​ല്ലാ​തെ ന​ൽ​കി​ല്ലെ​ന്ന അ​റി​യി​പ്പ് എ​ല്ലാ ഔ​ഷ​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ നി​ബ​ന്ധ​ന.

ആ​ൻ​റി മൈ​ക്രോ​ബി​യ​ൽ റെ​സി​സ്റ്റ​ൻ​സ് ഉ​ള​വാ​ക്കു​ന്ന വി​പ​ത്തി​നെ​ക്കു​റി​ച്ചും അ​ത് ത​ട​യു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ഔ​ഷ​ധ​വ്യാ​പാ​രി​ക​ൾ​ക്കും ര​ജി​സ്റ്റേ​ർ​ഡ് ഫാ​ർ​മ​സി​സ്റ്റു​ക​ൾ​ക്കും ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്. മൃ​ഗ​ങ്ങ​ൾ, പ​ക്ഷി​ക​ൾ, മ​ത്സ്യ​ങ്ങ​ൾ എ​ന്നി​വ​ക​ളെ വ​ള​ർ​ത്തു​ന്ന ഫാ​മു​ക​ളി​ലെ ആ​ൻ​റി​ബ​യോ​ട്ടി​ക് ദു​രു​പ​യോ​ഗം പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഓ​പ​റേ​ഷ​ൻ വെ​റ്റ് ബ​യോ​ട്ടി​ക് എ​ന്ന പേ​രി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ആ​രോ​ഗ്യ​വ​കു​പ്പ്​ ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​തോ​ടെ ആ​ൻ​റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ വാ​ർ​ഷി​ക വി​ൽ​പ​ന ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.

Tags:    
News Summary - Antibiotic Misuse: Health Department steps up action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.