ആലുവ: ‘അമ്മക്കിളിക്കൂട്’ പദ്ധതിയിലൂടെ സേവന രംഗത്ത് ചരിത്രം സൃഷ്ടിച്ച ആലുവ എം.എൽ.എ അൻവർ സാദത്ത് ലോക് ഡൗണിലും ശ്രദ്ധേയനാകുന്നു. ഇത്തവണ ‘ഒറ്റയ്ക്കല്ല ഒപ്പം ഉണ്ട് ഞാനും’ പദ്ധതിയിലൂടെ സൗജന്യമായി മരുന്ന് എത്തിച്ച് നൽകുക യാണ് ചെയ്യുന്നത്.
പെരുമ്പാവൂരിൽ ജിഷയെന്ന പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടപ്പോഴാണ് തെൻറ നിയോജക മണ്ഡലത്തിൽ ‘അമ്മക്കിളിക്കൂട്’ പദ്ധതി എം.എൽ.എ ആവിഷ്കരിച്ചത്. പെൺമക്കളുള്ള അമ്മമാർക്ക് അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതി ആലുവയുടെ ഹൃദയ പദ്ധതിയായി. സംരംഭകരും സിനിമാ താരങ്ങളും ഉൾപ്പെടെയുള്ളവർ ചേർന്നപ്പോൾ 43 കുടുംബങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ വീടൊരുങ്ങിയിരുന്നു. ലോക് ഡൗൺ കാലത്തും ഇതുപോലുള്ള മികച്ച പദ്ധതികൾ തുടരുകയാണ് അൻവർ സാദത്ത്.
നിത്യേന അലോപ്പതി മരുന്ന് കഴിക്കുന്നവർക്ക് വീട്ടിൽ സൗജന്യമായി മരുന്ന് എത്തിക്കുന്ന പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കിയത്. മണ്ഡലത്തിലെ 5842 രോഗികൾക്ക് 60 ഓളം വരുന്ന യൂത്ത് കെയർ പ്രവർത്തകരുടെയും 17 ഓളം ഫാർമസിസ്റ്റുകളുടെയും സഹായത്തോടെയാണ് മരുന്ന് നൽകുന്നത്. ഇതിന് 32,57,566 രൂപ ചെലവുണ്ടെന്നും എം.എൽ.എ പറഞ്ഞു. 24 ഓളം മെഡിക്കൽ ഷോപ്പുകൾ മരുന്നുകൾ കടമായി തന്ന് സഹകരിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.