റോഡിലെ കുഴിയിൽ വീണ് മരണം; ഉപരോധ സമരവുമായി അൻവർ സാദത്ത് എം.എൽ.എ

എറണാകുളം: ആലുവ-പെരുമ്പാവൂർ റോഡ് നന്നാക്കാമെന്ന ഉറപ്പ് രേഖാമൂലം നൽകണമെന്ന് ആവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എയുടെ ഉപരോധം. എറണാകുളം റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് ആണ് രാവിലെ അൻവർ സാദത്തിന്‍റെ നേതൃത്വത്തിൽ ഉപരോധിച്ചത്. എം.എൽ.എയുടെ സമരത്തിൽ ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസും കോൺഗ്രസ് പ്രവർത്തകരും പങ്കെടുക്കുന്നുണ്ട്.

റോഡ് വിഷയത്തിൽ നിരവധി തവണ നേരിട്ട് പ്രതിഷേധം അറിയിക്കുകയും ഉപരോധിക്കുകയും ചെയ്തെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ലെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. റോഡിൽ ഉപരോധ സമരം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാനില്ല. അതുകൊണ്ടാണ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് മാറ്റിയതെന്നും എം.എൽ.എ വ്യക്തമാക്കി.

കുഴികൾ എത്രയും പെട്ടെന്ന് അടക്കുമെന്ന വാക്ക് സർക്കാർ പാലിച്ചിട്ടില്ല. പൊതുമരാമത്ത്, ധന വകുപ്പ് മന്ത്രിമാർക്ക് ഉത്തരവാദിത്തമുണ്ട്. റോഡ് നവീകരണത്തെ നാട്ടുകാർ എതിർത്തെന്ന വിജിലൻസ് റിപ്പോർട്ട് ശരിയല്ല. ജനകീയ സമര സമിതിയുടെ പ്രതിഷേധത്തെ പൂർണമായി പിന്തുണക്കുമെന്നും അൻവർ സാദത്ത് വ്യക്തമാക്കി.

ആലുവ-പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റയാൾ മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. മരിച്ചയാളുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

Tags:    
News Summary - Anwar Sadath MLA with blockade strike Office of the Executive Engineer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.