വ​യ​ല്‍ക്ക​ര​യി​ലെ യു​വ​കൂ​ട്ടാ​യ്മ ‘വി​ശ​പ്പി​ന് ഒ​രു കൈ​ത്താ​ങ്ങ്’ സ​ന്ദേ​ശ​മു​യ​ര്‍ത്തി തു​റ​ന്നി​ട്ട ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ സ്​​റ്റാ​ള്‍

ഈ സ്​റ്റാളിലെ ഭക്ഷ്യവസ്തുക്കള്‍ ആര്‍ക്കുമെടുക്കാം; ആര്‍ക്കും വെക്കാം

കു​ന്നു​ക​ര: ദു​രി​ത​കാ​ല​ത്ത് മ​നു​ഷ്യ​ക്കൂ​ട്ടാ​യ്മ​ക്ക് പു​തി​യ മാ​നം ന​ല്‍കു​ക​യാ​ണ് കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തി​ലെ വെ​സ്​​റ്റ്​ വ​യ​ല്‍ക്ക​ര​യി​ലെ ഒ​രു​പ​റ്റം യു​വാ​ക്ക​ള്‍.

ഗ്രാ​മ​മ​ധ്യ​ത്തി​ലെ മ​സ്ജി​ദി​ന് സ​മീ​പം സ്ഥാ​പി​ച്ച ചെ​റി​യ സ്​​റ്റാ​ളി​ല്‍ പ​ല​ച​ര​ക്ക് വ്യ​ഞ്ജ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ളും പ​ച്ച​ക്ക​റി​ക​ളും ച​ക്ക, മാ​ങ്ങ, തേ​ങ്ങ, ഏ​ത്ത​ക്കാ​യ തു​ട​ങ്ങി​യ നാ​ട​ന്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും നി​റ​യു​ക​യാ​ണ്. സ്​​റ്റാ​ളി​ല്‍നി​ന്ന് ആ​ര്‍ക്കും ഏ​തും എ​ടു​ക്കാം. പ​ണ​വും വേ​ണ്ട.

താ​ൽ​പ​ര്യ​മു​ള്ള ആ​ര്‍ക്കും ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ള്‍ സ്​​റ്റാ​ളി​ല്‍ വെ​ക്കാം. അ​ര്‍ഹ​രാ​യ​വ​ര്‍ക്ക്​ അ​ത്​ ല​ഭി​ക്കും. മ​ണ്ണെ​ണ്ണ വി​ള​ക്ക് പ്ര​കാ​ശി​പ്പി​ച്ച് രാ​ത്രി​വ​രെ സ​്​​റ്റാ​ളി​െൻറ പ്ര​വ​ര്‍ത്ത​ന​മു​ണ്ടാ​കും. വെ​സ്​​റ്റ്​ വ​യ​ല്‍ക്ക​ര​യി​ലെ ക​ര്‍ഷ​ക​രും പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​രു​മാ​യ ഏ​താ​നും സു​മ​ന​സ്സു​ക​ളാ​ണ് വ​റു​തി​യു​ടെ നാ​ളി​ല്‍ സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യു​ടെ​യും ക​രു​ണ​യു​ടെ​യും ന​ന്മ മ​ര​മാ​കു​ന്ന​ത്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ല്‍ പെ​രി​യാ​ര്‍ പൂ​ര്‍ണ​മാ​യി വി​ഴു​ങ്ങി​യ ഗ്രാ​മ​വു​മാ​ണ് വ​യ​ല്‍ക്ക​ര.

പ്ര​ള​യ​കാ​ല​ത്ത് സം​സ്ഥാ​ന​ത്തി​െൻറ നാ​നാ​തു​റ​ക​ളി​ല്‍നി​ന്ന്് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വ​യ​ല്‍ക്ക​ര​യി​ലേ​ക്ക് സു​മ​ന​സ്സു​ക​ള്‍ ഒ​ഴു​കു​ക​യാ​യി​രു​ന്നു. പ്ര​ള​യ​കാ​ല​ത്തെ ദു​രി​ത ഓ​ര്‍മ​ക​ള്‍ അ​യ​വി​റ​ക്കി 'ഉ​ള്ള​വ​ന്‍ ഇ​ല്ലാ​ത്ത​വ​നെ സ​ഹാ​യി​ക്ക​ണം' എ​ന്നും 'അ​യ​ല്‍വാ​സി പ​ട്ടി​ണി കി​ട​ക്കു​മ്പോ​ള്‍ വ​യ​റു​നി​റ​ച്ച് ഭ​ക്ഷി​ക്കു​ന്ന​ത് പാ​പ​മാ​ണ്​' എ​ന്നു​മു​ള്ള മ​ഹ​ദ്​ ആ​ശ​യം മു​ന്‍നി​ര്‍ത്തി 'വി​ശ​പ്പി​ന് ഒ​രു കൈ​ത്താ​ങ്ങ്' എ​ന്ന സ​ന്ദേ​ശം ന​ല്‍കി​യാ​ണ് ഗ്രാ​മ​വാ​സി​ക​ള്‍ക്കാ​യി ആ​ശ്വാ​സ​ത്തി​െൻറ സ്​​റ്റാ​ള്‍ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​ത്.

വ​യ​ല്‍ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ഷാ​ജ​ഹാ​ന്‍, ന​സീ​ര്‍ഷാ, മു​ജീ​ബ്, ഷാ​ബു തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്.

Tags:    
News Summary - anybody can donate and take food items from this stall in vazhalkkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.