ഈ സ്റ്റാളിലെ ഭക്ഷ്യവസ്തുക്കള്‍ ആര്‍ക്കുമെടുക്കാം; ആര്‍ക്കും വെക്കാം
text_fieldsകുന്നുകര: ദുരിതകാലത്ത് മനുഷ്യക്കൂട്ടായ്മക്ക് പുതിയ മാനം നല്‍കുകയാണ് കുന്നുകര പഞ്ചായത്തിലെ വെസ്റ്റ് വയല്‍ക്കരയിലെ ഒരുപറ്റം യുവാക്കള്‍.
ഗ്രാമമധ്യത്തിലെ മസ്ജിദിന് സമീപം സ്ഥാപിച്ച ചെറിയ സ്റ്റാളില്‍ പലചരക്ക് വ്യഞ്ജനങ്ങളടങ്ങിയ കിറ്റുകളും പച്ചക്കറികളും ചക്ക, മാങ്ങ, തേങ്ങ, ഏത്തക്കായ തുടങ്ങിയ നാടന്‍ ഭക്ഷ്യവസ്തുക്കളും നിറയുകയാണ്. സ്റ്റാളില്‍നിന്ന് ആര്‍ക്കും ഏതും എടുക്കാം. പണവും വേണ്ട.
താൽപര്യമുള്ള ആര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ സ്റ്റാളില്‍ വെക്കാം. അര്‍ഹരായവര്‍ക്ക് അത് ലഭിക്കും. മണ്ണെണ്ണ വിളക്ക് പ്രകാശിപ്പിച്ച് രാത്രിവരെ സ്റ്റാളിെൻറ പ്രവര്‍ത്തനമുണ്ടാകും. വെസ്റ്റ് വയല്‍ക്കരയിലെ കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരുമായ ഏതാനും സുമനസ്സുകളാണ് വറുതിയുടെ നാളില്‍ സ്നേഹക്കൂട്ടായ്മയുടെയും കരുണയുടെയും നന്മ മരമാകുന്നത്. 2018ലെ മഹാപ്രളയത്തില്‍ പെരിയാര്‍ പൂര്‍ണമായി വിഴുങ്ങിയ ഗ്രാമവുമാണ് വയല്‍ക്കര.
പ്രളയകാലത്ത് സംസ്ഥാനത്തിെൻറ നാനാതുറകളില്നിന്ന്് സഹായഹസ്തവുമായി വയല്ക്കരയിലേക്ക് സുമനസ്സുകള്‍ ഒഴുകുകയായിരുന്നു. പ്രളയകാലത്തെ ദുരിത ഓര്‍മകള്‍ അയവിറക്കി 'ഉള്ളവന് ഇല്ലാത്തവനെ സഹായിക്കണം' എന്നും 'അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് ഭക്ഷിക്കുന്നത് പാപമാണ്' എന്നുമുള്ള മഹദ് ആശയം മുന്‍നിര്‍ത്തി 'വിശപ്പിന് ഒരു കൈത്താങ്ങ്' എന്ന സന്ദേശം നല്‍കിയാണ് ഗ്രാമവാസികള്‍ക്കായി ആശ്വാസത്തിെൻറ സ്റ്റാള്‍ തുറന്നിട്ടിരിക്കുന്നത്.
വയല്‍ക്കര സ്വദേശികളായ ഷാജഹാന്, നസീര്‍ഷാ, മുജീബ്, ഷാബു തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.