പാലക്കാട്: പാലക്കാട് ഡിവിഷനിലെ മാന്നന്നൂരിനും ഒറ്റപ്പാലത്തിനും ഇടയിലെ 713ാം നമ്പർ പാലത്തിന്റെ പുനഃസ്ഥാപന പ്രവർത്തനം നടക്കുന്നതിനാൽ ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ ഇതുവഴിയുള്ള ചില ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഷൊർണൂർ ജങ്ഷൻ-കോയമ്പത്തൂർ ജങ്ഷൻ-ഷൊർണൂർ ജങ്ഷൻ പാസഞ്ചർ (ട്രെയിൻ നമ്പർ 06458/ 06459) ഒക്ടോബർ എട്ടിന് പൂർണമായി റദ്ദാക്കി.
നിലമ്പൂർ റോഡ്-പാലക്കാട് ജങ്ഷൻ പാസഞ്ചർ (06464) ഒക്ടോബർ ഏഴിന് നിലമ്പൂർ റോഡിൽനിന്ന് ആരംഭിക്കുന്ന യാത്ര ഷൊർണൂർ ജങ്ഷനിൽ അവസാനിപ്പിക്കും. ഷൊർണൂർ ജങ്ഷനും പാലക്കാട് ജങ്ഷനും ഇടയിൽ ഈ ട്രെയിനിന്റെ സർവിസ് റദ്ദാക്കി.
പാലക്കാട് ജങ്ഷൻ-നിലമ്പൂർ റോഡ് പാസഞ്ചർ (06471) ഒക്ടോബർ എട്ടിന് ഷൊർണൂർ ജങ്ഷനിൽ നിന്നായിരിക്കും രാവിലെ 7.05ന് പുറപ്പെടുക. ഈ ട്രെയിനിന്റെ സർവിസ് പാലക്കാട് ജങ്ഷനും ഷൊർണൂർ ജങ്ഷനും ഇടയിൽ റദ്ദാക്കി.
കോയമ്പത്തൂർ ജങ്ഷൻ-മംഗളൂരു സെൻട്രൽ ഇൻറർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22610) ഒക്ടോബർ എട്ടിന് കോയമ്പത്തൂർ ജങ്ഷനിൽനിന്ന് രാവിലെ ആറിന് ആരംഭിക്കേണ്ട സർവിസ് രണ്ടര മണിക്കൂർ വൈകി അതേ ദിവസംതന്നെ രാവിലെ 8.30ന് പുറപ്പെടും.
മംഗളൂരു സെൻട്രൽ-ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22638) ഒക്ടോബർ ഏഴിന് മംഗളൂരു സെൻട്രലിൽനിന്ന് 30 മിനിറ്റ് വൈകിയാണ് പുറപ്പെടുക.
ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ-ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22639) ഒക്ടോബർ ഏഴിന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് 30 മിനിറ്റ് വൈകിയാണ് പുറപ്പെടുക.
2024 ഒക്ടോബർ എട്ടിന് എറണാകുളം ജങ്ഷൻ-ടാറ്റ നഗർ എക്സ്പ്രസ് (18190), ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (13352), കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് (16607) ട്രെയിനുകൾ രണ്ടു മണിക്കൂർ വൈകി മാത്രമേ അതത് കേന്ദ്രങ്ങളിൽനിന്ന് പുറപ്പെടൂ.
എറണാകുളം ജങ്ഷൻ-കെ.എസ്.ആർ ബംഗളൂരു ഇൻറർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678) ഒക്ടോബർ എട്ടിന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ ഒന്നര മണിക്കൂർ വൈകും.
തൂത്തുക്കുടി-പാലക്കാട് ജങ്ഷൻ പാലരുവി എക്സ്പ്രസ് (16791) ഒക്ടോബർ ഏഴിന് തൂത്തുക്കുടിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ഒരു മണിക്കൂറും 40 മിനിറ്റും വൈകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.