തിരുവനന്തപുരം: നിയമന നിരോധനമോ പെൻഷൻ പ്രായം ഉയർത്തലോ ഇപ്പോൾ ആലോചനയില്ലെന് ന് മന്ത്രി ടി.എം. തോമസ് െഎസക്. നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടി നൽകുകയായിരു ന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സർക്കാറിൽ മാത്രം 1,25,000 പേർക്ക് നിയമനം ന ൽകി. ഇതിൽ എയ്ഡഡ് സ്കൂളോ കോളജോ പൊതുമേഖല സ്ഥാപനങ്ങളോ ഉൾപ്പെടുന്നില്ല. 17,614 പുതിയ തസ്തിക കൾ സൃഷ്ടിച്ചു.
സ്കൂൾ മേഖലയിലെ നിയമന രീതിയെക്കുറിച്ച് ബജറ്റിൽ പറഞ്ഞത് പൊതുവ േ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. മാനേജ്മെൻറിെൻറ ഒരു നിയമനാവകാശത്തിനുമേലും കൈെവച്ച ിട്ടില്ല. ചെയ്യാൻ ഉദ്ദേശിക്കുന്നത് നിർണയിക്കപ്പെട്ടതിൽനിന്ന് ഒരു കുട്ടി വർധിച് ചാൽ ഒരു തസ്തിക സൃഷ്ടിക്കാമെന്ന വ്യവസ്ഥ ഇല്ലാതാക്കുകയാണ്.
ധനവകുപ്പിെൻറ നിർദ േശമില്ലാതെ ഇറക്കിയ ഉത്തരവാണ് ഇതിന് പശ്ചാത്തലം. തസ്തിക സൃഷ്ടിക്കുന്നതിന് ഈ ഉത് തരവിന് മുമ്പുണ്ടായിരുന്ന വർധനയുടെ എണ്ണം പുനഃസ്ഥാപിക്കും. ഇങ്ങനെ തസ്തിക സൃഷ്ടിക് കുമ്പോൾ സർക്കാർ അംഗീകാരവും വേണം. ഇത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമല്ല. കോ ടതിയിൽ പോകുന്നവർക്ക് ഇക്കാര്യം ബോധ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പല സ ്കീമുകളും അപ്രസക്തമായെങ്കിലും ജീവനക്കാർ അവിടെ തുടരുകയാണ്. കമ്പ്യൂട്ടർവത്കര ണംമൂലം പല ഓഫിസുകളിലും അപ്രസക്തമായിട്ടുണ്ട്. എന്നാൽ, തദ്ദേശസ്ഥാപനങ്ങളിലും വനിത-ശിശുവികസന, വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലും കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ട്. ഇത്തരം വകുപ്പുകളിലേക്ക് ഇൗ ജീവനക്കാരെ പുനർവിന്യസിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്രോച്ച് റോഡിെൻറ പണി തീരാത്തതുകൊണ്ട് അനിശ്ചിതമായി നീളുന്ന പാലങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് പ്രത്യേക അനുമതി നൽകും. 2019-20ലെ ബജറ്റിൽ 20 ശതമാനം വകയിരുത്തിയ എല്ലാ പദ്ധതികൾക്കും അനുവാദം നൽകുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിയിലെ പുതിയ പ്രഖ്യാപനങ്ങൾ
2020-2021 ബജറ്റ് എസ്റ്റിമേറ്റ് (രൂപ കോടിയിൽ)
റവന്യൂ വരവ് -1,14,635.90
റവന്യൂ ചെലവ് -1,29,837.37
റവന്യൂ കമ്മി -15,201.47
മൂലധന ചെലവ് (തനി) -12,863.21
വായ്പകളും മുൻകൂറുകളും (തനി) -1230.70
പൊതുകടം (തനി) -24,491.91
പൊതുകണക്ക് (തനി) -4,750
ആകെ കമ്മി -53.47
വർഷാരംഭ രൊക്ക ബാക്കി-317.80
വർഷാന്ത്യ രൊക്ക ബാക്കി -371.27
ഇപ്പോൾ പ്രഖ്യാപിച്ച
അധിക ചെലവ് - 632.93
നികുതി ഇളവുകൾ - 0
അധിക വിഭവ സമാഹരണം -1,103.00
വർഷാന്ത്യ രൊക്ക ബാക്കി -98.80
ഇപ്പോൾ സഭയില്‍ പ്രഖ്യാപിച്ച അധിക ചെലവ് - 61.48
വർഷാന്ത്യ രൊക്ക ബാക്കി -37.32
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.