നിയമന നിരോധനവും പെൻഷൻ പ്രായ വർധനയും പരിഗണിക്കുന്നില്ല –ധനമന്ത്രി
text_fieldsതിരുവനന്തപുരം: നിയമന നിരോധനമോ പെൻഷൻ പ്രായം ഉയർത്തലോ ഇപ്പോൾ ആലോചനയില്ലെന് ന് മന്ത്രി ടി.എം. തോമസ് െഎസക്. നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടി നൽകുകയായിരു ന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സർക്കാറിൽ മാത്രം 1,25,000 പേർക്ക് നിയമനം ന ൽകി. ഇതിൽ എയ്ഡഡ് സ്കൂളോ കോളജോ പൊതുമേഖല സ്ഥാപനങ്ങളോ ഉൾപ്പെടുന്നില്ല. 17,614 പുതിയ തസ്തിക കൾ സൃഷ്ടിച്ചു.
സ്കൂൾ മേഖലയിലെ നിയമന രീതിയെക്കുറിച്ച് ബജറ്റിൽ പറഞ്ഞത് പൊതുവ േ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. മാനേജ്മെൻറിെൻറ ഒരു നിയമനാവകാശത്തിനുമേലും കൈെവച്ച ിട്ടില്ല. ചെയ്യാൻ ഉദ്ദേശിക്കുന്നത് നിർണയിക്കപ്പെട്ടതിൽനിന്ന് ഒരു കുട്ടി വർധിച് ചാൽ ഒരു തസ്തിക സൃഷ്ടിക്കാമെന്ന വ്യവസ്ഥ ഇല്ലാതാക്കുകയാണ്.
ധനവകുപ്പിെൻറ നിർദ േശമില്ലാതെ ഇറക്കിയ ഉത്തരവാണ് ഇതിന് പശ്ചാത്തലം. തസ്തിക സൃഷ്ടിക്കുന്നതിന് ഈ ഉത് തരവിന് മുമ്പുണ്ടായിരുന്ന വർധനയുടെ എണ്ണം പുനഃസ്ഥാപിക്കും. ഇങ്ങനെ തസ്തിക സൃഷ്ടിക് കുമ്പോൾ സർക്കാർ അംഗീകാരവും വേണം. ഇത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമല്ല. കോ ടതിയിൽ പോകുന്നവർക്ക് ഇക്കാര്യം ബോധ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പല സ ്കീമുകളും അപ്രസക്തമായെങ്കിലും ജീവനക്കാർ അവിടെ തുടരുകയാണ്. കമ്പ്യൂട്ടർവത്കര ണംമൂലം പല ഓഫിസുകളിലും അപ്രസക്തമായിട്ടുണ്ട്. എന്നാൽ, തദ്ദേശസ്ഥാപനങ്ങളിലും വനിത-ശിശുവികസന, വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലും കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ട്. ഇത്തരം വകുപ്പുകളിലേക്ക് ഇൗ ജീവനക്കാരെ പുനർവിന്യസിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്രോച്ച് റോഡിെൻറ പണി തീരാത്തതുകൊണ്ട് അനിശ്ചിതമായി നീളുന്ന പാലങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് പ്രത്യേക അനുമതി നൽകും. 2019-20ലെ ബജറ്റിൽ 20 ശതമാനം വകയിരുത്തിയ എല്ലാ പദ്ധതികൾക്കും അനുവാദം നൽകുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിയിലെ പുതിയ പ്രഖ്യാപനങ്ങൾ
- എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള ധനസഹായം 50 കോടി രൂപയായി ഉയർത്തി
- വക്കം മൗലവി ഫൗണ്ടേഷൻ, ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ, ആറന്മുള വാസ്തുവിദ്യ ഗുരുകുലം എന്നിവക്കുള്ള ഗ്രാൻറുകൾ കഴിഞ്ഞ വർഷത്തേതിന് തുല്യമായി ഉയർത്തും
- കണ്ണൂരിലെ ക്ഷേത്രകല അക്കാദമിക്കും ഊരാളി പാട്ടുസംഘത്തിനും 10 ലക്ഷം രൂപ വീതം
- കേരള ഒളിമ്പിക്സ് അസോസിയേഷന് 50 ലക്ഷം
- തൃശൂരിലെ ഗുരു സാങ്കേതത്തിെൻറ പുനരുദ്ധാരണത്തിന് 2018-19ൽ നീക്കിെവച്ച തുക തെക്കേ മഠത്തിെൻറ പുനരുദ്ധാരണത്തിന്
- പ്രേംജിയുടെ വസതി സ്മാരകമായി ഏറ്റെടുക്കുന്നതിന് ഒരു കോടി
- ഉഴവൂരിലെ കെ.ആർ. നാരായണൻ സ്മാരകത്തിന് ഒരു കോടി
- ആര്യനാട്ടെ വിനോബ മ്യൂസിയത്തിെൻറ നവീകരണത്തിന് 25 ലക്ഷം
- കൂനമ്മാവ് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ സ്മാരകത്തിനുള്ള സഹായം 50 ലക്ഷമാക്കി
- പൊന്നാനിയിലെ മൈനോറിറ്റി കോച്ചിങ് സെൻറർ നിർമാണത്തിന് ഒരു കോടി
- പ്രേംനസീർ സാംസ്കാരിക കേന്ദ്രത്തിെൻറ നിർമാണത്തിന് ഒരു കോടി
- ഭാരത് ഭവന് രണ്ട് കോടി രൂപ
- ന്യൂനപക്ഷ ധനകാര്യ കോർപറേഷന് വർക്കിങ് ക്യാപിറ്റലായി രണ്ട് കോടിയും മൈനോറിറ്റി റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന് ഒരുകോടിയും കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ജെ.വി.കെയുടെ സ്റ്റേറ്റ് ഷെയറായി 3.5 കോടിയും
- നാടകങ്ങൾക്കുള്ള ഗ്രാൻറ് പരമാവധി 5 ലക്ഷം രൂപ. പ്രൊഫഷനൽ നാടകങ്ങൾക്കും മികവിെൻറ അടിസ്ഥാനത്തിൽ സഹായം നൽകാം.
- കേസരി മെമ്മോറിയൽ ട്രസ്റ്റിെൻറ അധീനതയിലുള്ള സ്ഥലവും കെട്ടിടവും കേസരി ബാലകൃഷ്ണപിള്ളയുടെ പേരിൽ കോളജ് ആരംഭിക്കുന്നതിന് സർക്കാറിന് വിട്ടുതരാമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കും.
- കേരള യൂനിവേഴ്സിറ്റി ലൈബ്രറി നവീകരണത്തിന് പദ്ധതി സമർപ്പിച്ചാൽ പ്രത്യേക പരിഗണന
- ഭിന്നശേഷിക്കാർക്കുള്ള പുറക്കാട്ടേരി ആയുർവേദ സെൻററിന് രണ്ട് കോടി
- തിരുവനന്തപുരം മെഡിക്കൽ കോളജിൽ ടാറ്റ ട്രസ്റ്റിെൻറ സഹായത്തോടെ വിപുലമായ ട്രോമ കെയർ സെൻറർ നിർമാണം പൂർത്തിയായിവരികയാണ്. ഇതിന് 12 കോടി
- മഞ്ചേരി, കാസകോട്, ഇടുക്കി, വയനാട് മെഡിക്കൽ കോളജുകളുടെ കെട്ടിട നിർമാണത്തിന് കിഫ്ബിയിൽ നിന്നും പണം അനുവദിക്കണമെന്ന് അംഗങ്ങൾ ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോജക്ടുകൾ സമർപ്പിക്കുന്ന മുറക്ക് അനുമതി നൽകും.
- കൊല്ലം-ചെങ്കോട്ട ഹൈവേയിലെയും ബൈപാസിലെയും ചില ജങ്ഷനുകളിൽ ഫ്ലൈഓവറുകൾ നിർമിക്കുന്നതിന് നിർദേശങ്ങളുണ്ട്. ജില്ലയിലെ എം.എൽ.എമാരുമായി ചർച്ചചെയ്ത് ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.
- ശാസ്താംകോട്ട തടാകവും അഷ്ടമുടിക്കായലും പുനരുദ്ധരിക്കുന്നതിന് തയാറാക്കിയ പദ്ധതികൾ പരിഗണനയിലാണ്.
2020-2021 ബജറ്റ് എസ്റ്റിമേറ്റ് (രൂപ കോടിയിൽ)
റവന്യൂ വരവ് -1,14,635.90
റവന്യൂ ചെലവ് -1,29,837.37
റവന്യൂ കമ്മി -15,201.47
മൂലധന ചെലവ് (തനി) -12,863.21
വായ്പകളും മുൻകൂറുകളും (തനി) -1230.70
പൊതുകടം (തനി) -24,491.91
പൊതുകണക്ക് (തനി) -4,750
ആകെ കമ്മി -53.47
വർഷാരംഭ രൊക്ക ബാക്കി-317.80
വർഷാന്ത്യ രൊക്ക ബാക്കി -371.27
ഇപ്പോൾ പ്രഖ്യാപിച്ച
അധിക ചെലവ് - 632.93
നികുതി ഇളവുകൾ - 0
അധിക വിഭവ സമാഹരണം -1,103.00
വർഷാന്ത്യ രൊക്ക ബാക്കി -98.80
ഇപ്പോൾ സഭയില് പ്രഖ്യാപിച്ച അധിക ചെലവ് - 61.48
വർഷാന്ത്യ രൊക്ക ബാക്കി -37.32
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.