പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റി മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍റെ നിയമനം; വിശദീകരണം തേടി ഹൈകോടതി

കൊ​ച്ചി: സം​സ്ഥാ​ന പൊ​ലീ​സ് കം​പ്ലെ​യി​ൻ​റ് അ​തോ​റി​റ്റി​യി​ൽ (പി.​സി.​എ) മു​ഖ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ മൂ​ന്നാ​ഴ്‌​ച​ക്ക​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ വൈ​കി​യ​തി​ന്​ ഹൈ​കോ​ട​തി സ​ർ​ക്കാ​റി​നോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടി. കോ​ട​തി അ​നു​വ​ദി​ച്ച സ​മ​യം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​തി​രു​ന്ന​ത്​ എ​ന്തു​കൊ​ണ്ടെ​ന്ന്​ അ​റി​യി​ക്കാ​നാ​ണ്​ ചീ​ഫ്​ ജ​സ്റ്റി​സ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​റു​പ​ടി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ സ​മ​യം തേ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ഹ​ര​ജി ഈ ​മാ​സം 25ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന അ​തോ​റി​റ്റി​യി​ൽ മു​ഖ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​രു​മ്പാ​വൂ​ർ വെ​ങ്ങോ​ല സ്വ​ദേ​ശി​യും റോ​ഡ് ആ​ക്സി​ഡ​ൻ​റ് ഫോ​റം ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​വു​മാ​യ ജാ​ഫ​ർ​ഖാ​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

പ​രാ​തി​ക​ൾ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ൻ സം​സ്ഥാ​ന​ത​ല​ത്തി​ൽ മു​ഖ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​യ​മ​ന​ത്തി​ന് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് ഹ​ര​ജി​യി​ലെ ആ​രോ​പ​ണം. മൂ​ന്നു​മാ​സ​ത്തി​ന​കം വി​ജ്ഞാ​പ​ന​മി​റ​ക്കി നി​യ​മ​ന ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​ൻ ഡി​വി​ഷ​ൻ ബെ​ഞ്ച് ക​ഴി​ഞ്ഞ ന​വം​ബ​ർ 11നാ​ണ്​ നി​ർ​ദേ​ശി​ച്ച​ത്.

ഈ ​കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും നി​യ​മ​നം പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ലും നി​ശ്ചി​ത സ​മ​യ​ത്തി​ന​കം നി​യ​മ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന മ​റു​പ​ടി​യാ​ണ്​ സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. മൂ​ന്നു​മാ​സം ന​ൽ​കി​യി​ട്ടും നി​യ​മ​നം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നോ​ട്​ യോ​ജി​ക്കാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ഡി​വി​ഷ​ൻ ബെ​ഞ്ച്, തു​ട​ർ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

Tags:    
News Summary - Appointment of Chief Investigating Officer, Police Complaints Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.