തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എൽ) ചെയർമാനായിരുന്ന എം. ശിവശങ്കർ, മാനേജിങ് ഡയറക്ടർ സി. ജയശങ്കർ പ്രസാദ്, സ്പെയ്സ് പാർക്ക് സ്പെഷൽ ഓഫിസർ സന്തോഷ് കുറുപ്പ് എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ ആസൂത്രിത പ്രവൃത്തികൾ മൂലമാണ് യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് വഴി നിയമിച്ചതെന്ന് ധനകാര്യ പരിശോധന വിഭാഗത്തിെൻറ കണ്ടെത്തൽ.
യോഗ്യതയില്ലാത്ത നിരവധിപേരെ നിയമിച്ച് ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടശേഷം ഐ.ടി സെക്രട്ടറിക്ക് കൈമാറിയെങ്കിലും തുടർനടപടികളുണ്ടായില്ല.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നക്ക് ശമ്പള ഇനത്തിൽ നൽകിയ 16.15 ലക്ഷം രൂപ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൽനിന്ന് ഈടാക്കണമെന്നും ഈടാക്കാൻ കഴിയാതെ വന്നാൽ അത് ശിവശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
വ്യവസ്ഥകൾക്ക് വിരുദ്ധമായി യോഗ്യതയിൽ മാറ്റംവരുത്തി നിയമിച്ചവരുടെ സേവനം അവസാനിപ്പിക്കണം. കെ.എസ്.ഐ.ടി.ഐ.എല്ലിൽ ജോലി നോക്കാവുന്ന പരമാവധി പ്രായപരിധിയായ 58 കഴിഞ്ഞശേഷം എൻ. മോഹനകുമാറിനെ ശിവശങ്കറിെൻറ താൽപര്യപ്രകാരം ജനറൽ മാനേജർ തസ്തികയിൽ നിയമിച്ചു.
ഇയാളുടെ സേവനം അവസാനിപ്പിക്കണം. മോഹനകുമാറിന് ക്രമവിരുദ്ധമായി അനുവദിച്ച 2,20,370 രൂപ അലവൻസ് ഫിനാൻസ് മാനേജർ രമ്യ, മാനേജിങ് ഡയറക്ടർ സി. ജയശങ്കർ പ്രസാദ്, ചെയർമാനായിരുന്ന ശിവശങ്കർ എന്നിവരിൽനിന്ന് 18 ശതമാനം പലിശയടക്കം ഈടാക്കണം.
യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട കമ്പനി സെക്രട്ടറി രമ്യ ആർ.എസിെൻറ സേവനം ഉടൻ അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.
ചില തൊഴിൽ കൺസൾട്ടൻസികൾ മുഖേനയുള്ള നിയമനങ്ങൾ അടിയന്തരമായി അവസാനിപ്പിച്ച് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണം.
കെ.എസ്.ഐ.ടി.ഐ.എല്ലിൽ ആകെ 21 തസ്തിക മാത്രം നിലവിലുള്ളപ്പോൾ 2009 മുതൽ 2020വരെ 62 പേരെ വിവിധ തസ്തികകളിലായി നിയമിച്ചു. എന്നാൽ എം.ഡി ഉൾപ്പെടെയുള്ളവർ ആരോപണവിധേയരായ ഇൗ റിപ്പോർട്ടിൽ തുടർനടപടികൾ കൈക്കൊള്ളാൻ എം.ഡിയെ തന്നെ ഏൽപിച്ചതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.