ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ വീണ്ടും മാവോവാദികളെത്തി

കേളകം (കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധി വാസ മേഖലയിലെ 13-ാം ബ്ലോക്കിൽ അഞ്ചംഗ മാവോവാദി സംഘം എത്തി മടങ്ങി. ദിവസങ്ങൾക്ക് മുമ്പാണ് പുനരധിവാസ ബ്ലോക്കിലെ വീട്ടിലെത്തിയ അഞ്ചംഗ സംഘം ഭക്ഷ്യ സാധനങ്ങൾ ശേഖരിച്ച് മടങ്ങിയതായാണ്  പൊലീസിന് വിവരം ലഭിച്ചത്. മുമ്പ് ഫാമിനോട് ചേർന്ന വിയറ്റ്നാം കോളനിയിൽ മാവോവാദികൾ എത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. ഫാമിലെ മാവോവാദി സാന്നിധ്യം സംബന്ധിച്ച്  പോലീസും, വിവിദ ഏജൻസികളും അന്വേഷണം നടത്തി.

Tags:    
News Summary - aralam Pham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.