കൊച്ചി: സൂര്യനാരായണന് പുതുജീവിതമേകാൻ നാട് മിനിറ്റുകളെണ്ണി കാത്തിരിക്കെ, തിരുവനന്തപുരത്തുനിന്ന് ആകാശപാതയിൽ അരവിന്ദിെൻറ ഹൃദയമെത്തി.
മിനിറ്റുകൾക്കുള്ളിൽ എറണാകുളം ലിസി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി അരവിന്ദിെൻറ (25) ഹൃദയമാണ് കോപ്ടറിൽ കൊച്ചിയിൽ എത്തിച്ചത്. കായംകുളം സ്വദേശിയായ സൂര്യനാരായണനാണ് (18) ഹൃദയം വെച്ചുപിടിപ്പിക്കുന്നത്.
ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന അസുഖമായിരുന്നു സൂര്യനാരായണന്. കഴിഞ്ഞ ദിവസം രാത്രിയാണ് ഹൃദയം ലഭ്യമാണെന്ന് ആശുപത്രിയിൽ സന്ദേശമെത്തിയത്.
രാവിലെ 10ഓടെ നാലംഗ മെഡിക്കൽ സംഘം ലിസി ആശുപത്രിയിൽനിന്ന് കിംസിലേക്ക് പുറപ്പെട്ടു. മൂന്ന് മണിയോടെ ആരംഭിച്ച ഹൃദയം വേർപെടുത്തുന്നതിനുള്ള ശസ്ത്രക്രിയ പൂർത്തീകരിച്ചശേഷം മെഡിക്കൽ സംഘം 5.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് യാത്രതിരിച്ചു.
6.15ന് ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലെ ഹെലിപ്പാഡിൽ ഇറങ്ങിയ മെഡിക്കൽ സംഘത്തിന് അസി. കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ പൊലീസ് ഗ്രീൻ കോറിഡോർ ഒരുക്കി. നാലുമിനിറ്റിനുള്ളിൽ ആശുപത്രിയിൽ ഹൃദയം എത്തിച്ച് ശസ്ത്രക്രിയ ആരംഭിച്ചു.
ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിെൻറ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.